GeneralLatest NewsMollywoodNEWSWOODs

ഉദ്ഘാടനങ്ങള്‍ക്കും പൊതു പരിപാടികൾക്കും ലഭിക്കുന്ന പണം ഇനി മുതൽ ഫെഫ്ക്ക തൊഴിലാളി യൂണിയന്: ഉര്‍വശി

ഉദ്ഘാടനങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും പൊതുവേ പോകാറില്ല

മലയാളത്തിന്റെ പ്രിയതാരമാണ് ഉർവശി. ഉദ്ഘാടനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു പരിപാടികളില്‍ പങ്കെടുത്ത് ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കുമെന്ന് ഉര്‍വശിയുടെ പ്രഖ്യാപനം . ഫെഫ്ക്ക തൊഴിലാളി യൂണിയന്‍ സമ്മേളനത്തില്‍ സംസാരിക്കവെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. നാല്‍പത് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടതെന്നും അതിനോടുള്ള നന്ദിയാണ് ഇത്തരം ഒരു തീരുമാനമെന്നും നടി വ്യക്തമാക്കി.

read also: ആംബുലന്‍സില്‍ പോയപ്പോള്‍ സുധിച്ചേട്ടന്റെ മൃതദേഹത്തില്‍ നിന്നും കൂര്‍ക്കം വലി കേട്ടു: രേണു

‘ഉദ്ഘാടനങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും പൊതുവേ പോകാറില്ല. പോയാല്‍ തന്നെ അതിന് പ്രതിഫലം വാങ്ങാറുമില്ല. പലരും പ്രതിഫലം പറ്റിയാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. ഇനി അത്തരം അവസരങ്ങള്‍ വരുമ്ബോള്‍ ഞാന്‍ നിരസിക്കില്ല. അതില്‍ നിന്ന് ലഭിക്കുന്ന തുക എത്രയായാലും അത് ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കും’ ഉര്‍വശി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button