CinemaLatest NewsMovie GossipsNew ReleaseNow Showing

മലയാള സിനിമയുടെ സീൻ മാറി! ആടുജീവിതം ആദ്യദിനം നേടിയത് 16 കോടി!

മലയാള സിനിമയ്ക്ക് അഭിമാനിക്കാൻ 2024 ൽ വീണ്ടുമൊരു സിനിമ കൂടി. ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ ആദ്യദിവസം നേടിയത് 16.7 കോടിയാണ്. ബ്ലെസിയുടെ സംവിധാനത്തിൽ മറ്റാരാലും പകർന്നാടാനാകാത്ത വിധം പൃഥ്വിരാജ് എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബ്ലെസി എന്ന സംവിധായകന്റെ 16 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നവർ വിധി എഴുതി. ലോക സിനിമയ്ക്ക് മലയാള സിനിമയുടെ സംഭാവനയാണ് ആടുജീവിതം എന്ന് അടിവരയിടുന്ന സിനിമ തന്നെയാണ് ആടുജീവിതം.

ആദ്യ ഷോ മുതൽ മികച്ച അഭിപ്രായത്തോടൊപ്പം മികച്ച പബ്ലിസ്റ്റിയും ലഭിച്ച ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി. ഒടുവിൽ ആദ്യദിന കളക്ഷനിലും ആടുജീവിതം പണംവാരി. പ്രീ സെയിലിലും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിന്റെ ആദ്യദിന കേരള കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ഈ വർഷം റിലീസ് ചെയ്ത സിനിമകളിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്ത ആടുജീവിതത്തിന് മികച്ച ബുക്കിങ്ങ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഭൂരിഭാ​ഗം തിയറ്ററിലും ഹൈസ്ഫുൾ ഷോകളാണ് നടക്കുന്നത്. എന്തായാലും അവധി ദിവസങ്ങളിലാണ് ആടുജീവിതം റിലീസ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ നാല് ദിവസത്തെ കളക്ഷൻ ഞെട്ടിപ്പിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button