GeneralLatest NewsMollywood

പ്രിയ കൂട്ടുകാരന്‍ ഇനിയും കണ്ണ് തുറന്ന് ആരെയും കണ്ടില്ല; ആ നല്ല കാലത്തിന്റെ ഓര്‍മ്മയില്‍ നകുല്‍ തമ്ബിക്കൊപ്പമുള്ള വീഡിയോ പോസ്റ്റ് ചെയ്ത് അക്ഷയ് രാധാകൃഷ്ണന്‍

പതിനെട്ടാംപടിയില്‍ അയ്യപ്പനും സോണിയുമായെത്തിയത് അക്ഷയ് രാധാകൃഷ്ണനും നകുല്‍ തമ്ബിയുമായിരുന്നു.

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ്‌ നകുല്‍ തമ്ബി. കൊടൈക്കനാല്‍ കാമക്കാപട്ടിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ നകുലിനും സുഹൃത്തിനും ഗുരുതര പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന താരം ഇനിയും കണ്ണ് തുറന്ന് ആരെയും കണ്ടിട്ടില്ല. ആ കൂട്ടുകാരനൊപ്പമുള്ള മനോഹരനിമിഷം പങ്കുവച്ചിരിക്കുകയാണ് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍.

പതിനെട്ടാംപടിയില്‍ അയ്യപ്പനും സോണിയുമായെത്തിയത് അക്ഷയ് രാധാകൃഷ്ണനും നകുല്‍ തമ്ബിയുമായിരുന്നു. ബസ്സിനുള്ളില്‍, ഷൂട്ടിംഗ് മാറിയ ഏതോ നിമിഷത്തില്‍ അവര്‍ കളിക്കൂട്ടുകാരായ നിമിഷമാണിത്. അക്ഷയ് കവിളത്തു പിച്ചിയതും അത്ഭുതം കൊള്ളുന്ന നകുല്‍. ആ വീഡിയോ അക്ഷയ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നു.

View this post on Instagram

A post shared by Akshay Radhakrishnan (@akshay_radhakrishnan) on

shortlink

Post Your Comments


Back to top button