CinemaGeneralLatest NewsNEWS

ഇതാ പച്ചപ്പരിഷ്കാരി ഞാൻ; സ്വയം ട്രോളി നവ്യ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒരുത്തിയെന്ന ചിത്രത്തിലൂടെയാണ് നവ്യ മടങ്ങി വരവിനൊരുങ്ങുന്നത്

മലയാളത്തിന്റെ പ്രിയ നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയായി പ്രക്ഷകരുടെ ഹൃദയം കവർന്നെടുത്ത നടി അരങ്ങിൽ അനശ്വരമാക്കിയത് എണ്ണമറ്റ കഥാപാത്രങ്ങളെയാണ്.

തനിക്കിഷ്ട്ടപ്പെട്ട ഫൊട്ടോകളും കുറിപ്പുകളുമെല്ലാം ഇടയ്ക്കിടെ നവ്യ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഒരുത്തിയാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം , വികെ പ്രശാന്ത് സംവിധാനം ചെയ്യുന്ന ഒരുത്തിയെന്ന ചിത്രത്തിലൂടെയാണ് നവ്യ മടങ്ങി വരവിനൊരുങ്ങുന്നത്.

ഇപ്പോൾ സെൽഫ് ട്രോളുമായി താരം രം​ഗത്ത് വന്നിരിക്കുകയാണ്, ശ്രീരുധിരകാവ് മഹാകാളിക്കാവ് പൂരത്തിന് നൃത്തം അവതരിപ്പിക്കാന്‍ എത്തിയ താരത്തെ സംഘാടകര്‍ സ്വീകരിക്കുന്നതിന്‍റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്..

shortlink

Related Articles

Post Your Comments


Back to top button