CinemaGeneralLatest NewsMollywoodNEWS

‘നിന്നെ സ്‌നേഹിക്കുക എന്നത് എന്റെ ജീവിതമാണ്’ ; പേളിയെ മിസ് ചെയ്യുന്നതായി ശ്രീനിഷ് അരവിന്ദ്‌

രണ്ടും പേരും ജോലി തിരക്കുകളിലേക്ക് പോയതോടെ പരസ്പരം കാണുന്നത് കുറവായിരുന്നു. ഇതേക്കുറിച്ച് ശ്രീനിയും പേളിയും എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പറയാറുണ്ട്.

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രണയജോടികളാണ് അവതാരകയും നടിയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹവും വലിയ ആഘോഷമായാണ് ആരാധകര്‍ ഏറ്റെടുത്തത്. ബിഗ് ബോസ് ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാക്കുന്നത്.  വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് പേളിയും ശ്രീനിഷും കൂടുതല്‍ സജീവമായിരുന്നത്  തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ ഇരുവരും പങ്കുവെക്കാറുണ്ട്. വിവാഹ ശേഷം ശ്രീനി വീണ്ടും സീരിയല്‍ തിരക്കുകളിലേക്ക് പോയപ്പോള്‍ പേളി അവതാരകയായി തിരിച്ചെത്തിയിരുന്നു.

 

 

View this post on Instagram

 

Missing u is my hobby, caring for u is my job, making u happy is my duty and loving u is my life ??@pearlemaany missing u so much???

A post shared by Srinish Aravind (@srinish_aravind) on

രണ്ടും പേരും ജോലി തിരക്കുകളിലേക്ക് പോയതോടെ പരസ്പരം കാണുന്നത് കുറവായിരുന്നു. ഇതേക്കുറിച്ച് ശ്രീനിയും പേളിയും എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പറയാറുണ്ട്. ഇപ്പോഴിതാ പേളിയെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള ശ്രീനിയുടെ പുതിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഭാര്യക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച നടന്‍ നിന്നെ മിസ് ചെയ്യുന്നത് എന്റെ ഹോബിയായി മാറിയെന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിന്നെ മിസ് ചെയ്യുന്നത് എന്റെ ഹോബിയാണ്, നിന്നെ കെയര്‍ ചെയ്യുക എന്നത് എന്റെ ജോലിയാണ്. നിന്നെ സന്തോഷിപ്പിക്കുന്നത് എന്റെ കടമയാണ്, നിന്നെ സ്‌നേഹിക്കുന്നത് എന്റെ ജീവിതമാണ് എന്നാണ് ശ്രീനിഷ് കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button