CinemaGeneralLatest NewsMollywoodNEWS

മുപ്പത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ച് ആര്‍.ജെ മാത്തുക്കുട്ടി

നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേർന്ന് എത്തിയിരിക്കുന്നത്

 

ഉടന്‍ പണം എന്ന പ്രോഗ്രമിലൂടെ പ്രേക്ഷക ലക്ഷങ്ങളെ കയ്യിലെടുത്ത താരമാണ് ആര്‍.ജെ മാത്തുക്കുട്ടി. അവതാരകനായും ആര്‍.ജെ യായും തിളങ്ങി നിൽക്കുന്ന മാത്തുക്കുട്ടി സംവിധാന രംഗത്തേക്കും എത്തിരിക്കുകയാണ്. ഇപ്പോഴിതാ 39-ാം പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ് താരം. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍  നേർന്ന് എത്തിയിരിക്കുന്നത്.

‘കുഞ്ഞെല്‍ദോ’ എന്നാണ് മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭത്തിന്റെ പേര്. ചിത്രത്തിന്റെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയാണ് ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ പുരോഗമിച്ച് വരുകയാണ് .

shortlink

Related Articles

Post Your Comments


Back to top button