CinemaGeneralLatest NewsMollywoodNEWS

‘വെള്ളയടിച്ച പുരോഹിത വർഗ്ഗം ഉള്ള എല്ലാ മതങ്ങൾക്കും, മതഭ്രാന്തന്മാർക്കും നേരെയാണ് ഈ ചിത്രം’ ; ഫഹദിനെ അനുമോദിച്ച് സംവിധായകന്‍ ഭദ്രന്‍

പല പാഴ് വാക്കുകളും കേട്ടാണ് ഞാൻ ട്രാൻസ് കാണാൻ കേറിയത്‌

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ട്രാന്‍സ്.  തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ഇപ്പോഴിതാ സംവിധായകന്‍ ഭദ്രന്‍ ട്രാന്‍സ് കണ്ടതിന് ശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ഫഹദിനെ അനുമോദിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

കുറിപ്പിന്റെ പൂർണരൂപം…………………………..

പല പാഴ് വാക്കുകളും കേട്ടാണ് ഞാൻ ട്രാൻസ് കാണാൻ കേറിയത്‌. എവിടെയോ മനസ്സ് അപ്പഴും പറയുന്നുണ്ടായിരുന്നു, ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ കരുത്തുള്ളവരാണ്, അതുകൊണ്ട് തന്നെ ഒരു മോശപ്പെട്ട സിനിമാ ആവില്ല എന്ന് !
മനസ്സ് പറഞ്ഞത് പോലെ സംഭവിച്ചു…
The Trance is an incomparable experience for a human Mind. എവിടെയൊക്കയോ ഞാനും ആ വലയത്തിൽ നഷ്ട്ടപെട്ടു!
An excellent Depiction!

സിനിമകളിൽ സ്ഥിരം കേൾക്കുന്ന, ഒരിടത്തൊരു ആന ഉണ്ടാരുന്നു, ആ ആനയ്ക്കു ഒരു പാപ്പാൻ ഉണ്ടായിരുന്നു, പാപ്പാന് ഒരു പെണ്ണുണ്ടാരുന്നു… അങ്ങനെ അല്ലാത്ത ഒരു കഥയെ, മലയാളി എന്തെ ഇങ്ങനെ പറയുന്നതെന്ന് ഓർത്തു ദുഃഖം തോന്നി!!

ഈ കാലഘട്ടത്തിനു അനിവാര്യമായ സിനിമയാണ് ട്രാൻസ് … ക്രിസ്തു 2000 വർഷങ്ങൾക്കു മുൻപ് യഹൂദ പുരോഹിതന്മാരെ വിളിച്ചു, “വെള്ളയടിച്ച കുഴിമാടങ്ങളെ” എന്ന്!!
ക്രിസ്തുവിൽ വിശ്വസിക്കുന്ന ഞാൻ പറയട്ടെ, ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം … ഇതൊരു മതത്തെ മാത്രം അടച്ച് ആക്ഷേപിച്ചതായി കണ്ടാൽ കഷ്ട്ടം! വെള്ളയടിച്ച പുരോഹിത വർഗ്ഗം ഉള്ള എല്ലാ മതങ്ങൾക്കും, മതഭ്രാന്തന്മാർക്കും നേരെയാണ് ഈ ചിത്രം.

ഫഹദേ, മോനെ… സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി…
“You lived in the Trance”
നീ ഹീറോയാടാ … ഹീറോ…!!!

Tags

Related Articles

Post Your Comments


Back to top button
Close
Close