CinemaGeneralIndian CinemaLatest NewsMollywood

എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന സിനിമ വന്നാല്‍ ചെയ്യും: ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് ഫഹദ്

മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. തെലുങ്കിൽ പുറത്തിറങ്ങിയ പുഷ്പയും, തമിഴിൽ എത്തിയ വിക്രമും തെന്നിന്ത്യയിൽ വലിയ സ്വീകാര്യതയാണ് ഫഹദിന് നേടിക്കെടുത്തത്. ഇതിന് പിന്നാലെ ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.

ഇപ്പോളിതാ, തന്റെ ബോളിവുഡ് പ്രവേശനത്തെ പറ്റി രസകരമായ മറുപടി പറയുകയാണ് ഫഹദ് ഫാസില്‍. ഒരു ബോളിവുഡ് താരത്തിനൊപ്പമോ സംവിധായകനൊപ്പമോ വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ അത് ആര്‍ക്കൊപ്പമായിരിക്കും എന്ന അവതാരകയുടെ ചോദ്യത്തിനാണ് താരം മറുപടി നൽകുന്നത്. തനിക്ക് വേണ്ട പ്രതിഫലം നല്‍കുന്ന ആള്‍ക്കൊപ്പം വര്‍ക്ക് ചെയ്യും എന്നായിരുന്നു ഫഹദ് മറുപടി നൽകിയത്.

Also Read: സീതയുടെയും റാമിന്റെയും പ്രണയത്തിന് നിറഞ്ഞ കയ്യടി: അമ്പത് കോടിയും കടന്ന് സീതാരാമം

ഫഹദ് ഫാസിലിന്റെ വാക്കുകൾ:

ബോളിവുഡിലേക്ക് പോകുമ്പോൾ ഒരുപാട് കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. ഇവിടെ ഇപ്പോള്‍ എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന ഒരുപാട് സിനിമകൾ ഉണ്ട്. അതിനെക്കാള്‍ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നത് വന്നാല്‍ ആ സിനിമ ചെയ്യും. എനിക്ക് വേണ്ട പ്രതിഫലം നല്‍കുന്ന ആള്‍ക്കൊപ്പം വര്‍ക്ക് ചെയ്യും. സിനിമ സെലക്റ്റ് ചെയ്യുമ്പോഴും അഭിനയിക്കുമ്പോഴും സംവിധായകനെക്കാളും എഴുത്തുകാരനെയാണ് ഞാന്‍ ആശ്രയിക്കുന്നത്. കാരണം ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നെക്കാള്‍ നന്നായി അറിയാവുന്നത് അവര്‍ക്കായിരിക്കും.

എല്ലായ്‌പ്പോഴും ഏറ്റവും എളുപ്പമായിട്ടുള്ള ഷെഡ്യൂള്‍ വെക്കാനാണ് ഞാന്‍ നോക്കുന്നത്. ഓവര്‍ വര്‍ക്ക് ഒന്നും ചെയ്യാറില്ല. ഒരു സമയം ഒരു സിനിമ മാത്രമേ ചെയ്യാറുള്ളൂ. എനിക്ക് വേണ്ട സമയം ഞാനെടുക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button