CinemaLatest NewsMollywoodWOODs

ദി മജീഷ്യൻ: ലാലേട്ടനെക്കുറിച്ച് അരവിന്ദ് സ്വാമി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ

അഭിനയം കണ്ട് പലപ്പോഴും ആരാധന തോന്നിയിട്ടുണ്ട്

മോഹൻലാലിന്റെ നേര് എന്ന ചിത്രം സൂപ്പർ ഹിറ്റായി ഓടുകയാണ്, തമിഴ് സൂപ്പർ താരം അരവിന്ദ് സ്വാമി ലാലേട്ടനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.  ഒരു അഭിമുഖത്തിൽ സംസാരിക്കവേ, താനെടുക്കുന്ന പുസ്തകങ്ങളുടെ ടൈറ്റിൽ ആർക്കാണ് യോജിക്കുന്നതെന്ന് പറയണമെന്ന് അവതാരിക പറയുന്നുണ്ട്.

ദ് മജീഷ്യൻ എന്ന പുസ്തകം എടുത്തപ്പോൾ ഇതാർക്കാണ് യോജിക്കുക എന്ന ചോദ്യം വന്നപ്പോൾ, യാതൊരു സംശയവും ഇല്ലാതെ നടൻ മോഹൻലാൽ എന്ന ഉത്തരമാണ് താരം നൽകിയത്.

അദ്ദേഹത്തിന്റെ അഭിനയം കണ്ട് പലപ്പോഴും ആരാധന തോന്നിയിട്ടുണ്ട്. ഒരു മജീഷ്യനെപ്പോലെ തോന്നിയിട്ടുണ്ടെന്നും അരവിന്ദ് സ്വാമി പറയുന്നു.  മോഹൻലാലിന്റെ അഭിനയം സമാനതകൾ ഇല്ലാത്തതാണെന്നും അരവിന്ദ് സ്വാമി.

 

 

shortlink

Related Articles

Post Your Comments


Back to top button