CinemaLatest NewsMollywoodWOODs

ഫാലിമി ഇറങ്ങുമ്പോൾ നല്ല ടെൻഷനായിരുന്നു, വിജയിക്കുമോ എന്ന പേടിയുണ്ടായിരുന്നു: ബേസിൽ ജോസഫ്

തിരികെ സംവിധാനത്തിലേക്ക് പോകാനായിരുന്നു പ്ലാൻ

ഫാലിമി എന്ന ചിത്രം ഇറങ്ങുമ്പോൾ തനിക്ക് നല്ല ടെൻഷനായിരുന്നുവെന്നാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫ് പറയുന്നത്. തിയേറ്ററിലും ഒടിടിയിലും മികച്ച പ്രതികരണം ലഭിച്ച ചിത്രം കൂടിയാണ് ഫാലിമി.

ചിത്രം ഇറങ്ങുന്നതിന് ഒരാഴ്ച്ച മുൻപ് ടെൻഷൻ കാരണം തനിയ്ക്ക് ഉറങ്ങുവാൻ പോലും സാധിച്ചിരുന്നില്ല, വിജയിക്കുമോ അതോ പരാജയമാകുമോ എന്ന പേടി ഉണ്ടായിരുന്നുവെന്നും ബേസിൽ.

പരാജയപ്പെട്ടാൽ രണ്ട്, മൂന്ന് ചിത്രങ്ങൾ കൂടി ചെയ്തിട്ട് തിരികെ സംവിധാനത്തിലേക്ക് പോകാനായിരുന്നു പ്ലാൻ, മമ്മൂക്കയുടെ കാതലും, ലാലേട്ടന്റെ നേരും ഒക്കെ സൂപ്പർ സിനിമകളാണ്. വലിയ താരങ്ങളുടെ വലിയ ചിത്രങ്ങൾ, അതും വ്യത്യസ്ത കഥയുള്ള ചിത്രങ്ങൾ ഇറങ്ങുന്നത് ഇൻഡസ്ട്രിക്ക് ​ഗുണകരമാണെന്നും ബേസിൽ.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button