GeneralLatest NewsTV Shows

ബിഗ് ബോസ് ക്യാപ്റ്റന്‍ ആരാകും? മത്സരത്തിന് നാലുപേര്‍, ശക്തമായ എതിരാളികളായി താര സഹോദരിമാര്‍

പലപ്പോഴും അവരുടെ നിധി കാക്കാന്‍ രജിത്തും സുജോയും എത്തുകയും ചെയ്തു. രഘുവുമുണ്ടായിരുന്നു പിന്നണിയില്‍.

അമ്പത് ദിവസം പിന്നിടുന്ന ബിഗ്‌ ബോസ് വീട്ടില്‍ പുതിയ കളികള്‍. കണ്ണിനു സുഖമില്ലാതെ പുറത്തു പോയ മൂന്നുപേര്‍ തിരിച്ചെത്തുകയും ഗായകരായ സഹോദരിമാര്‍ കൂടി കടന്നെത്തുകയും ചെയ്തതോടെ ഷോ പുതിയ വഴിയിലാണ്.

അലസമായി നടക്കുന്ന അമൃത രജിത്തുമായി കൂട്ടുകൂടുമ്പോള്‍ ഇപ്പുറത്ത് ശക്തമായഒരു മത്സരാര്‍ത്ഥിയുടെ മുഖമായി അഭിരാമിയുണ്ട്. രജിത്തിന്‍റെയും സുജോയുടെയും രഘുവിന്‍റെയും പിന്തുണ കഴിഞ്ഞ ദിവസത്തെ ലെക്ഷ്വറി ടാസ്കില്‍ ഈ സഹോദരികള്‍ക്കുണ്ടായിരുന്നു. പലപ്പോഴും അവരുടെ നിധി കാക്കാന്‍ രജിത്തും സുജോയും എത്തുകയും ചെയ്തു. രഘുവുമുണ്ടായിരുന്നു പിന്നണിയില്‍.

പുതിയ നയങ്ങള്‍ ശക്തം ആകുമ്പോള്‍ ക്യാപ്റ്റന്‍സി ടാസക് ഇത്തവണ ഏറെ വ്യത്യസ്തമാകും. രജിത് വിരുദ്ധ ഗ്രൂപ്പില്‍ സ്ഥാനമുള്ള ഫുക്രുവും, പിന്നെ സഹോദരിമാരും, രജിതിനോട് ചേര്‍ന്ന് നില്‍ക്കുന്ന സുജോയും മത്സരത്തിനു ഉണ്ടാകും. സുജോയോ സഹോദരിമാരോ ജയിച്ചാല്‍ രജിത്തിനും ഗ്രൂപ്പിനും തന്നെയാണ് ഗുണം. എന്നാല്‍ മുന്‍ ക്യാപ്ടന്‍ കൂടിയായ ഫുക്രു ജയിച്ചാല്‍ ആര്യ, വീണ സഖ്യത്തിന് വലിയ ആശ്വാസമാവുകയും ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button