CinemaGeneralKollywoodLatest NewsNEWS

അശ്ലീല വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഫോണ്‍നമ്പര്‍ ഷെയര്‍ ചെയ്തു : പിസ ബോയിക്ക് എതിരെ നടി ഗായത്രി

ഫെബ്രുവരി 9 ന് താൻ താമസിക്കുന്നയിടത്ത് ബോധമില്ലാതെ എത്തിയ പിസ ബോയി ആണ് തന്റെ നമ്പർ പ്രചരിപ്പിച്ചതെന്നും താരം ട്വീറ്റ് ചെയ്തു

തന്റെ ഫോൺ നമ്പർ അശ്ലീല വാട്സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് പിസ ഡെലിവറി ബോയിക്ക് എതിരെ പരാതിയുമായി തമിഴ് നടി ഗായത്രി സായി. തെയ്നാംപേട്ട് വനിത സ്റ്റേഷനിലാണ് താരം പരാതി നൽകിയിരിക്കുന്നത്.

തനിയ്ക്ക് നിരവധി നമ്പറുകളിൽ നിന്ന് കോളുകളും അശ്ലീല വാട്സ് അപ്പ് മെസേജുകളും വരുന്നുണ്ടെന്ന് പറഞ്ഞ നടി ട്വിറ്ററിൽ വന്ന മെസേജുകളുടെ സ്ക്രീൻ ഷോട്ടും പങ്കുവച്ചു. ഫെബ്രുവരി 9 ന് താൻ താമസിക്കുന്നയിടത്ത് ബോധമില്ലാതെ എത്തിയ പിസ ബോയി ആണ് തന്റെ നമ്പർ പ്രചരിപ്പിച്ചതെന്നും താരം ട്വീറ്റ് ചെയ്തു.

നടിയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മണിരത്‌നത്തിന്റെ ദേശീയ പുരസ്‌കാരം നേടിയ അഞ്ജലി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി കോളിവുഡിലെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.
.

shortlink

Post Your Comments


Back to top button