CinemaGeneralLatest NewsMollywoodNEWS

‘ബിഗ് ബോസിൽ അവർ ഇപ്പോൾ ഗ്രൂപ്പ് ഗെയിം ആണ് കളിക്കുന്നത്’ ; തിരിച്ചെത്തിയ പാഷാണം ഷാജിയോട് മുന്നിൽ പൊട്ടിക്കരഞ്ഞ് ആര്യ

ജസ്ലയടക്കം നിലവില്‍ ടീമായിട്ട് കളിക്കുകയാണെന്ന് പറഞ്ഞ് ആര്യയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്

ബിഗ് ബോസ് സീസൺ രണ്ടിൽ കഴിഞ്ഞ ആഴ്ചയിൽ കണ്ണിനസുഖം ബാധിച്ച് പുറത്തുനിന്നിരുന്ന മൂന്നുപേരും കൂടാതെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിൽ അമൃത-അഭിരാമി എന്നി സഹോദരിമാരും മത്സരിക്കാൻ എത്തിയിരുന്നു. എന്നാൽ ഇവരെല്ലാം കുമാറിന് പുറത്തുള്ള പിന്തുണ മനസിലാക്കി വന്നതിനാല്‍ അദ്ദേഹത്തെ പിന്തുണച്ച് നില്‍ക്കുകയാണെന്നാണ് ആര്യയും വീണയും അടക്കമുള്ള അംഗങ്ങളുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ഇത്തവണത്തെ വീക്ക്‌ലി ടാസ്‌ക് കഴിഞ്ഞപ്പോള്‍ ജയിലില്‍ പോയത് ആര്യയും വീണയും ആയിരുന്നു. ഇവർക്കൊപ്പം നില്‍ക്കാറുള്ള പാഷാണം ഷാജി ഒരു ദിവസത്തേക്ക് ഹൗസില്‍നിന്ന് മാറിനിന്ന ദിവസമായിരുന്നു ജയില്‍ നോമിനേഷന്‍ നടന്നത്. എന്നാൽ ഇന്നലെ നടന്ന എപ്പിസോഡിൽ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇവർ തിരിച്ചെത്തിയ പാഷാണം ഷാജിയെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആര്യ വരവേറ്റത്.

പിന്നാലെ ഹൗസിലെ പുതിയ ഗ്രൂപ്പിനെ കുറിച്ചും അരയും വീണയും ഷാജിയോട് വിശദീകരിക്കുകയായിരുന്നു. ജസ്ലയടക്കം നിലവില്‍ ടീമായിട്ട് കളിക്കുകയാണെന്ന് പറഞ്ഞ് ആര്യയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ജയില്‍ നോമിനേഷന്‍ കഴിഞ്ഞ് സുജോ തങ്ങളോട് ഇക്കാര്യം രഹസ്യമായി പറഞ്ഞെന്നും ആര്യയും വീണയും ഷാജിയോട് പറഞ്ഞു. ‘ഇന്നലെ സുജോ വന്ന് പറഞ്ഞു കറക്ടായിട്ട് എല്ലാം. അല്ലാതെ എനിക്ക് നിവൃത്തിയില്ല ചേച്ചീ എന്നാണ് അവന്‍ പറഞ്ഞത്. അവരുടെകൂടെ നിന്നിട്ട് അവരുടെ പേര് പറയാന്‍ പറ്റില്ലെന്നും, എല്ലാവരും കൂടെ തീരുമാനിച്ചാണ് ഞങ്ങളുടെ പേര് പറഞ്ഞതെന്നും സുജോ പറഞ്ഞതായി വീണ ഷാജിയോട് പറഞ്ഞു.

തന്നെ നോമിനേറ്റ് ചെയ്യാന്‍ സുജോയ്ക്ക് കാരണം പറഞ്ഞുകൊടുത്തത് ജസ്ലയാണെന്നും ആര്യ പറഞ്ഞു. ‘ജസ്ല അവരുടെ അടുത്ത് പോയി പറഞ്ഞുകൊടുത്തെന്ന്, ആര്യചേച്ചി സുജോയുടെ കാലില്‍ പിടിച്ച് വലിക്കുന്നത് താന്‍ കണ്ടതാണെന്ന്. നോമിനേറ്റ് ചെയ്തപ്പോള്‍ അതാണ് അവന്‍ കാരണമായി പറഞ്ഞത്. ടാസ്‌കിനിടെ ആര്യ കാലില്‍ പിടിച്ച് വലിച്ചത് അവന് ഇഷ്ടപ്പെട്ടില്ലെന്നും. പക്ഷേ ഞാൻ അവന്റെ കാലില്‍ പിടിച്ച് വലിച്ചില്ലെന്നും ബനിയന്‍ ആണ് വലിച്ചതെന്നും ആര്യ പറഞ്ഞു. എന്നാൽ ഞാൻ കാല് പിടിച്ച് വലിച്ചത് കണ്ടിട്ടില്ലെന്നും, അങ്ങനെ തോന്നിയിട്ടുമില്ലെന്നാണ് അവന്‍ പിന്നെ വന്ന് പറഞ്ഞത് ആര്യ പറഞ്ഞു. ഒപ്പം സാന്ദ്രയും അഭിരാമിയും അമൃതയും ഫുക്രു പോലും അവര്‍ക്കൊപ്പമാണെന്നും ആര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button