GeneralLatest NewsTV Shows

അവന്റെ മരണം എന്നെ മാനസികമായി തളർത്തിക്കളഞ്ഞു; പ്രിയ നടന്‍ തുറന്നു പറയുന്നു

ഒരിക്കലും വിട്ടുപോകാത്ത ഒരു നൊമ്പരമാണ് അവന്റെ വേർപാട്. രണ്ടു വർഷം മുൻപ് ഹൃദയാഘാതം മൂലം മരിക്കുമ്പോൾ അവന് 42 വയസ്സായിരുന്നു.

പാരിജാതം എന്ന പരമ്പരയില്‍ ജെപി എന്ന ജയപ്രകാശ് ആയി എത്തി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ്‌ അരുണ്‍ ഘോഷ്. 23-ആം വയസില്‍ നിര്‍മ്മാതാവായി എത്തുകയും കടത്തില്‍ മുങ്ങുകയും ചെയ്ത താരം തന്റെ ജീവിതം കരുപിടിപ്പിച്ചത് കുടുംബത്തിന്റെ പിന്തുണയാണെന്ന് തുറന്നു പറയുന്നു. റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണം തുടങ്ങി തിരക്കുകളില്‍ കഴിഞ്ഞുന്ന അരുണ്‍ ഘോഷ് നിർമാണത്തിൽ തന്റെ പങ്കാളിയായിരുന്ന ബിജോയ് ചന്ദ്രന്റെ മരണം മാനസികമായി തളർത്തിക്കളഞ്ഞുവെന്നു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

അരുണിന്റെ വാക്കുകള്‍ ഇങ്ങനെ..” ഒരിക്കലും വിട്ടുപോകാത്ത ഒരു നൊമ്പരമാണ് അവന്റെ വേർപാട്. രണ്ടു വർഷം മുൻപ് ഹൃദയാഘാതം മൂലം മരിക്കുമ്പോൾ അവന് 42 വയസ്സായിരുന്നു.

കോളജില്‍ എന്റെ സീനിയറായിരുന്നു ബിജോയ്. പക്ഷേ അന്നു സുഹൃത്തുക്കളായിരുന്നില്ല. പിന്നീട് 2001 ൽ ആണ് ഞങ്ങൾ അടുത്തത്. പിന്നീടുള്ള കാലം ഒരു മനസ്സായാണ് ജീവിച്ചത്. ‘ഗ്രീറ്റിങ്സ്’ മുതൽ ബിജോയ് ഒപ്പമുണ്ട്. അവന്റെ അച്ഛൻ തുടങ്ങിയ കമ്പനിയാണ് ചാന്ദ് വി. അവർക്ക് പല ബിസിനസ്സുകളുമുണ്ട്. അവന് രണ്ട് സഹോദരൻമാരാണ്. അതില്‍ ചാന്ദ് വി കമ്യൂണിക്കേഷൻസ്, ക്രിയേഷൻസ്, മൂവീസ് എന്നിവയിൽ ഞാൻ പങ്കാളിയാണ്. അവന്റെ മരണശേഷം ചേട്ടൻ ബൈജു ചന്ദ്രനാണ് എന്റെ പാർട്ണർ. ‘സത്യമേവ ജയതേ’, ‘ഇഷ്ടം’, ‘മൈ മരുമകൻ’ എന്നീ സീരിയലുകളും ചാന്ദ് വി നിർമിച്ചതാണ്.

ബിജോയിയുടെ മരണം എനിക്കിപ്പോഴും അംഗീകരിക്കാനായിട്ടില്ല. അവൻ എന്നെ കുറേ കാര്യങ്ങൾ പഠിപ്പിച്ചു. സുഹൃത്തുക്കൾക്ക് വേണ്ടിയാണ് അവൻ ജീവിച്ചത്. അവന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നതായിരുന്നു എന്റെ വിലാസം. അത് ഞാൻ ആസ്വദിച്ചിരുന്നു.”

shortlink

Related Articles

Post Your Comments


Back to top button