CinemaGeneralLatest NewsMollywoodNEWS

ആരും തിരിച്ചറിഞ്ഞില്ല; കടക്കാരൻ ആളറിയാതെ എന്നെ ആട്ടിയിറക്കിവിട്ടു; വെളിപ്പെടുത്തലുമായി നടി ലെന

ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 21

തന്റെ ആരാധകരെ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറുമായി മലയാളത്തിന്റെ പ്രിയ നടി ലെനയെത്തിയിരുന്നു. നവാഗതനായ ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 21- ലാണ് ലെനയുടെ പുതിയ വേഷപ്പകര്‍ച്ച കണ്ട് ആരാധകർ അന്തം വിട്ടത്.

സിഗരറ്റ് പുകച്ചുകൊണ്ട് ഗ്ലാസിലേക്ക് മദ്യം പകരുന്ന നായികയായി ലെന. മുറുക്കി കറപിടിച്ച പല്ലുമായി നില്‍ക്കുന്ന ലെനയെ അമ്പരപ്പോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

താമര എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുക, വേഷം മാറി കൊച്ചിയിൽ റോഡരികില്‍ കൂട്ടിയിട്ടു വില്‍ക്കുന്ന സാരികള്‍ കയ്യില്‍ തന്നിട്ടു കച്ചവടക്കാരന്‍ പറയുകയാണ്. ‘100 രൂപയേ ഉള്ളൂ.. സാരി എടുത്തോ..’ വില കുറയ്ക്കാനായി പിന്നെയും ഞാന്‍ ആസ്വദിച്ചു തര്‍ക്കിച്ചു. ഒരു കടയില്‍ കയറിയപ്പോള്‍ കടക്കാരന്‍ ആട്ടിയിറക്കി വിട്ടു”
എന്ന് ലെന വ്യക്തമാക്കി.

വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്ജ്, അജു വര്‍ഗ്ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button