CinemaLatest NewsMollywoodWOODs

എല്ലാവരുടെയും അടുത്ത് പോകുന്നപോലെ പ്രണവിന്റെ മനസ് വായിക്കാൻ പോയ ലെന തോറ്റോടി: സിദ്ദിഖ്

പോയ വേ​ഗത്തേക്കാൾ തിരികെ വരുകയായിരുന്നു

അടുത്തകാലത്തായി ഏറെ ചർച്ചചെയ്യപ്പെടുകയും ട്രോളു ചെയ്യപ്പെടുകയും ചെയ്ത നടിയാണ് ലെന, പ്രണവിന്റെ മനസ് വായിക്കാൻ പോയി തോറ്റ പോയ കഥയാണ് നടൻ സിദ്ദിഖ് പറയുന്നത്.

ആദി സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് നിങ്ങൾ എങ്ങനെയുള്ള ആളാണെന്ന് ഞാൻ പറഞ്ഞ് തരട്ടേ എന്ന് ചോദിച്ചാണ് ഞങ്ങളുടെ അടുത്തേക്ക് ലെന വന്നത്. ശരി എന്ന് ഞാനും പറഞ്ഞു. ശരിക്കും ലെന പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ ശരിയായിരുന്നു.

എന്നോടൊക്കെ ചോദ്യം ചോദിച്ച പോലെ പ്രണവിനോടും ചോദിക്കാനാണ് ലെന പോയത്. പക്ഷെ അവിടെ ചെന്ന് കഴിഞ്ഞപ്പോൾ ഞങ്ങളോട് ചോദ്യം ചോദിക്കുന്ന പോലെ ഈസി അല്ല, പ്രണവിനോട് ചോദ്യം ചോദിച്ച് ഉത്തരം കണ്ടെത്തുന്നത് എന്ന് ലെനക്ക് മനസിലായി.

നടന്നു പോകുമ്പോൾ മല കണ്ടാൽ എന്ത് തോന്നും? എന്ത് മല, എവിടെ മല എന്നൊക്കെയാണ് അപ്പു തിരികെ ചോദിക്കുക. എവിടെയെങ്കിലും പോകുന്ന വഴിയ്ക്ക് ജലാശയം കണ്ടാൽ എന്ത് തോന്നും എന്ന് ചോദിച്ചപ്പോൾ, ഞാൻ അങ്ങോട്ട് പോകില്ല, പകരം തിരികെ പോരും എന്നൊക്കെയുള്ള ഉത്തരം കേട്ടതോടെ ലെനക്ക് മനസിലായി അപ്പുവിന്റെ മനസ് വായിക്കാൻ പറ്റില്ലെന്ന്. പോയ വേ​ഗത്തേക്കാൾ തിരികെ വരുകയായിരുന്നു ലെന.

shortlink

Related Articles

Post Your Comments


Back to top button