CinemaGeneralLatest NewsMollywoodNEWS

‘ഒരു ദിവസമെങ്കിലും ആ സീരിയലിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്’ ; ജയസൂര്യയുടെ വാക്കുകളെ കുറിച്ച് കെപിഎസി ലളിത

മരണം വരെ ‘തട്ടീം മുട്ടീം’ സീരിയലിൽ അഭിനയിക്കാനാണ് തനിക്ക് താൽപര്യം

ടെലിവിഷൻ പ്രേക്ഷരുടെ ഇഷ്ട ഹാസ്യപരമ്പരയാണ് ‘തട്ടീം മുട്ടീം’. സൂപ്പർ ഹിറ്റായി മുന്നേറുന്ന ഈ പരമ്പരയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് നടൻ ജയസൂര്യ പറഞ്ഞതായി നടി കെപിഎസി ലളിത.  മഹിളാരത്ന’ത്തിനു നൽകിയ അഭിമുഖത്തിലാണ് കെപിഎസി ലളിത ഈ കാര്യം പറഞ്ഞത്.

“സിനിമാസെറ്റിലൊക്കെ ചെല്ലുമ്പോൾ പലരും തട്ടീം മുട്ടീം വിശേഷങ്ങൾ ചോദിക്കുകയും അതിൽ അവർക്കും അഭിനയിക്കണമെന്ന് പറയുന്നതായും കെപിഎസി ലളിത പറഞ്ഞു. ഈയടുത്ത്‌ ജയസൂര്യ വരെ ഒരു ദിവസമെങ്കിലും അതിൽ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും കെപിഎസി ലളിത പറഞ്ഞു.

മരണം വരെ ‘തട്ടീം മുട്ടീം’ സീരിയലിൽ അഭിനയിക്കാനാണ് തനിക്കു താൽപര്യമെന്നും കെപിഎസി ലളിത വ്യക്തമാക്കി. “സിനിമയുടെ ഷൂട്ടിങ് തിരക്കുള്ളതുകൊണ്ട് തട്ടീം മുട്ടീം പരമ്പരയിൽ എത്തുന്നത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷമായി നടക്കുന്ന പരമ്പരയാണിത്. ഇപ്പോഴും വളരെ നന്നായി മുന്നോട്ടു പോകുന്നതിൽ വലിയ സന്തോഷമുണ്ട്. ” കെപിഎസി ലളിത അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button