BollywoodCinemaGeneralLatest NewsNEWS

‘വിവാഹിതനായ പുരുഷനുമായി പ്രണയത്തിലായിരുന്നു’ ; വെളിപ്പെടുത്തലുമായി ബോളിവുഡ് നടി നീന ഗുപ്ത

അവന്‍ പറഞ്ഞേക്കാം തന്‍റെ ഭാര്യയെ ഇഷ്ടമല്ലെന്നും, നാളുകളായി നല്ല ചേര്‍ച്ചയിലല്ലെന്നും

വിവാഹിതരായ പുരുഷന്മാരെ പെണ്‍കുട്ടികള്‍ പ്രണയിക്കരുതെന്ന ഉപദേശവുമായി ബോളിവുഡ് നടി നീന ഗുപ്ത. വിവാഹിതനായ ഒരാളെ പ്രണയിക്കരുത്. ഞാനത് ചെയ്തിട്ടുണ്ട്. അതിന്റെ കഷ്ടത അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എന്റെ സുഹൃത്തുക്കളോട് പറയുന്നത്, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നീന ഈ കാര്യം പറയുന്നത്.

‘അവന്‍ പറഞ്ഞേക്കാം തന്‍റെ ഭാര്യയെ ഇഷ്ടമല്ലെന്ന്, നാളുകളായി നല്ല ചേര്‍ച്ചയിലല്ലെന്ന്. നിങ്ങള്‍ക്ക് അവനോട് പ്രണയം തോന്നും. അവന്‍ വിവാഹിതനാണ്. പിന്നെ നിങ്ങള്‍ പറയും എന്തുകൊണ്ട് പിരിഞ്ഞൂടെന്ന്. അപ്പോള്‍ അവന്‍റെ മറുപടി, കുട്ടികളുണ്ട് അതുകൊണ്ട് പറ്റില്ലെന്നായിരിക്കും. അങ്ങനെ നിങ്ങള്‍ രഹസ്യമായി കാണാനും അവധി ദിവസം ചെലവിടാനും തുടങ്ങും. പിന്നെ ഒരു രാത്രി മതിയെന്നാകും. അത് പിന്നീട് പല രാത്രകളാകും. ഒടുവില്‍ അവനെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കും.’ നീന പറയുന്നു.

‘അവനെ വിവാഹ മോചനത്തിന് നിങ്ങള്‍ പ്രേരിപ്പിക്കും. പക്ഷേ അവന്‍ പറയും കുറിച്ച് കാത്തിരിക്കാന്‍, അതത്ര എളുപ്പമല്ല, സ്വത്തിന്റെ കാര്യമുണ്ട്, ബാങ്ക് അക്കൗണ്ടുണ്ട് അങ്ങനെ അങ്ങനെ… ഇപ്പോള്‍ നിങ്ങള്‍ ഭയപ്പെടാന്‍ തുടങ്ങും. ദേഷ്യം വരും. എന്തു ചെയ്യണെന്ന് അറിയാത്ത അവസ്ഥ. പതിയെ അവനെ ഉപേക്ഷിക്കാന്‍ തോന്നും. അവന്‍ നിങ്ങളോട് പോയി തുലയാന്‍ പറയും. പിന്നെ നിങ്ങളെന്ത് ചെയ്യും?.’ നീന ചോദിക്കുന്നു.

‘ഇത്തരം സംഭവങ്ങളില്‍ നിങ്ങൾ ചെന്നു പെടരുത്. വിവാഹിതനായ ഒരാളെ പ്രണയിക്കരുത്. ഞാനത് ചെയ്തിട്ടുണ്ട്. അതിന്റെ കഷ്ടത അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എന്റെ സുഹൃത്തുക്കളോട് പറയുന്നത്, അതിന് ശ്രമിക്കരുത് നീന വിഡിയോയിൽ പറഞ്ഞ് അവസാനിപ്പിക്കുന്നു.

വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്രിക്കറ്റ് താരമായ വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള നീന ഗുപ്തയുടെ പ്രണയം വന്‍വിവാദമായി മാറിയിരുന്നു. മകള്‍ ജനിച്ചതിന് ശേഷമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. പിന്നീട് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വിവേക് മെഹ്‌റയെയായിരുന്നു നീന ഗുപ്ത ജീവിതപങ്കാളിയാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button