CinemaGeneralLatest NewsMollywoodNEWS

രജിത്തിന് ലഭിക്കുന്ന കയ്യടികൾ കളിയാക്കി കൊണ്ടുള്ളതാണ്, എന്‍റെ പ്രായത്തിലുള്ളവരാണ് അത് ചെയ്യുന്നത് അവർ തന്നെ പിന്നീട് ഒറ്റയടിക്ക് താഴെ ഇടും; ദയയോട് ഫുക്രു

രജിത്തിന് ലഭിക്കുന്നത് കളിയാക്കിക്കൊണ്ടും സിംപതി കൊണ്ടും ലഭിക്കുന്ന കയ്യടിയാണ്

ബിഗ് ബോസ്‌ വീടിന് പുറത്ത് ഏറ്റവും കൂടുതൽ പിന്തുണയുള്ള മത്സരാര്‍ഥിയാണ് ഡേ. രജത് കുമാർ. ഷോയിലുള്ള മറ്റ് മത്സരാര്‍ഥികൾക്ക് ഏറെ കുറെ ഇത് മനസിലാക്കിരിക്കുകയാണ്. ഇപ്പോഴിതാ ഇതേ വിഷയത്തില്‍ ഫുക്രു ദയയോട് സംസാരിച്ചിരിക്കുകയാണ്. ദയയാണ് ഈ കാര്യം ഫുക്രുവിനോട് പറയുന്നത് . മോഹന്‍ലാല്‍ വരുന്ന ദിവസങ്ങളിൽ രജിത് സംസാരിക്കുമ്പോള്‍ മാത്രം ലഭിക്കുന്ന കയ്യടികൾ ശ്രദ്ധിച്ചിട്ടുണ്ടോയെന്നാണ് ദയ ചോദിക്കുന്നത്. അതു ശരിയാണെന്നും അതെനിക്കറിയാം. എന്‍റെ പ്രായത്തിലുള്ളവരാണ് പിന്തുണ കൊടുക്കുന്നതെന്നും ഫക്രു പറയുന്നു

മൂപ്പര് സംസാരിക്കുമ്പോള്‍ കയ്യടി വീഴുന്നുണ്ട്. നീ സംസാരിക്കുമ്പോഴടക്കം കയ്യടിയില്ല ദയ പറഞ്ഞു. എന്നാൽ നമുക്ക് കയ്യടിയൊന്നും വേണ്ട എന്നാണ് ഫക്രു പറയുന്നത്. രജിത്തിന് ലഭിക്കുന്നത് കളിയാക്കിക്കൊണ്ടും സിംപതി കൊണ്ടും ലഭിക്കുന്ന കയ്യടിയാണ്. ഇപ്പോൾ ഫഹദ് ഫാസിലും ആസിഫലിയും കുഞ്ചാക്കോ ബോബനും വേദിയിലേക്ക് വന്നാല്‍ ഒരു സാധാരണ കയ്യടിയുണ്ടാകും, അതേസമയം സന്തോഷ് പണ്ഡിറ്റ് വേദിയിലേക്ക് വരുമ്പോള്‍ വലിയ കയ്യടിയായിരിക്കും ഫക്രു പറഞ്ഞു.

അത് പ്രത്യേക സൈസ് വീഡിയോയും സിനിമയുമൊക്കെ ചെയ്ത് കുറച്ച് സപ്പോര്‍ട്ടും കുറച്ച് കളിയക്കാലുമൊക്കെയാണെന്നും ഫക്രു വ്യക്തമാക്കി. എന്നാൽ സന്തോഷ് പണ്ഡിറ്റിന് കളിയാക്കി കളിയാക്കി ഇപ്പോള്‍ വലിയ പിന്തുണയാണെന്ന് ദയ പറഞ്ഞു. അതു തന്നെയാണ് ഇവിടെയും കിട്ടുന്നതെന്നും പ്രായമുള്ളത് കൊണ്ട് പിള്ളരെ സെറ്റ് എടുത്ത് പൊക്കി വയ്ക്കുന്നതാണെന്നും ഇത് ഒറ്റയടിക്ക് താഴെ പോകുമെന്നും ഫുക്രു പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button