GeneralLatest NewsNEWS

ഫുക്രുവിന് പല ആംഗിളിൽ നിന്നും ഉമ്മ കൊടുക്കുന്ന ചിത്രങ്ങളും അവന്റെ മടിയിൽ കിടക്കുന്നതും വലിയ രീതിയിൽ പ്രചരിച്ചു: മഞ്ജു

മിനി സ്‌ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് മലയാളം സീസൺ 2വിലെ മത്സരാർത്ഥിയുമായിരുന്നു മഞ്ജു പത്രോസ്. എന്നാൽ, പലപ്പോഴും താരത്തിനെതിരെ വിവാദങ്ങളും സൈബർ അറ്റാക്കും ശക്തമായി ഉയർന്നിരുന്നു. ഫുക്രുവിന്റെ പേരിൽ വലിയ വിവാദമാണ് സോഷ്യൽ മീഡിയയിലുണ്ടായത്.

ഫുക്രുവിനെ മഞ്ജു ഉമ്മ വെയ്ക്കുന്ന ദൃശ്യങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പല തവണ ഫുക്രുവും മഞ്ജുവും മറുപടി നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ മനസ് തുറന്നിരിക്കുകയാണ് മഞ്ജു പത്രോസ്. അച്ഛനും അമ്മയ്ക്കും കൂട്ടുകാരി സിമിയ്ക്കും ഒപ്പമാണ് മഞ്ജു വേദിയിലെത്തിയത്.

‘ഫുക്രുവിന് ഞാൻ പല ആംഗിളിൽ നിന്നും ഉമ്മ കൊടുക്കുന്ന ചിത്രങ്ങളും അവന്റെ മടിയിൽ കിടക്കുന്നതുമൊക്കെയാണ് പുറത്ത് വന്നത്. ഇതിന്റെ പേരിൽ ഞാൻ ഇഷ്ടം പോലെ തെറിവിളി കേട്ടു. നേപ്പാളിൽ നിന്നൊക്കെ ചിലർ വിളിച്ചിട്ട് നിനക്കെന്താടീ, പിള്ളേരുടെ കൂടെ നീ എന്താണ് കാണിക്കുന്നത് എന്നൊക്കെയാണ് ചോദിച്ചു’ മഞ്ജു പറഞ്ഞു.

Read Also:- അവനത് ശീലമില്ലാത്തത് കൊണ്ട് വായെല്ലാം പോയി, ഒപ്പം ചുമയുമുണ്ട്: മല്ലിക സുകുമാരൻ

അതേസമയം, മഞ്ജുവിനെ പറ്റി എന്തൊക്കെ കഥകളാണ് കേൾക്കുന്നതെന്ന് ചിലർ വന്ന് ചോദിക്കുമെന്ന് മഞ്ജുവിന്റെ അമ്മ റീത്ത പറഞ്ഞു. നിങ്ങൾ ഇതൊന്നും അറിയുന്നില്ലേ? യൂട്യൂബ് തുറന്നാൽ നാണംകെട്ട് പോവുമല്ലോ എന്നൊക്കെയാണ് അവരൊക്കെ പറഞ്ഞിരുന്നതെന്ന് മഞ്ജുവിന്റെ അമ്മ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button