GeneralLatest NewsNEWSTV Shows

ഫുക്രുവിന്റെ കാമുകിയോ? ഫുക്രുവിനൊപ്പമുള്ള പെണ്‍കുട്ടിയെ തേടി സോഷ്യൽ മീഡിയ

പെണ്‍കുട്ടിയുടെ മുഖം വ്യക്തമാക്കാതെ പുറകില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ടിക് ടോക് വീഡിയോയിലൂടെ ജനപ്രീതി നേടിയ താരമാണ് ഫുക്രു. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ മത്സരാര്‍ഥിയായി എത്തിയ ശ്രദ്ധ നേടിയിരുന്നു. വര്‍ക്കല ബീച്ചില്‍ നിന്നുള്ള ചില ദൃശ്യങ്ങൾ പങ്കുവച്ചു താരം എത്തിയത് ചർച്ചയാകുകയാണ്. ഫുക്രുവിനൊപ്പം ഒരു പെണ്‍കുട്ടിയും വീഡിയോയിൽ ഉണ്ടെന്നതാണ് ഇപ്പോഴത്തെ ചർച്ച.

പെണ്‍കുട്ടിയുടെ മുഖം വ്യക്തമാക്കാതെ പുറകില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇതോടെ ഫുക്രുവിന്റെ പ്രണയിനിയാണോ, ഗേള്‍ ഫ്രണ്ട് ആണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തി. നീയും ഞാനും എന്ന് തുടങ്ങിയുള്ള ക്യാപ്ഷനാണ് താരം വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. പരസ്പരം തോളത്ത് കൈയിട്ടും ബീച്ചിലൂടെ കൈ ചേര്‍ത്ത് നടക്കുന്നതൊക്കെയാണ് ദൃശ്യങ്ങളിലുള്ളത്.

https://www.instagram.com/p/CJQ8oNknEby/?utm_source=DH-MoreFromPub&utm_medium=DH-app&utm_campaign=DH

വരും ദിവസങ്ങളില്‍ ഫുക്രു തന്നെ കൂടുതല്‍ വിശദാംശകള്‍ പങ്കുവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments


Back to top button