GeneralLatest NewsNEWSTV Shows

മാളവികയുടെ നായകന്മാരെല്ലാം പെണ്ണ് കെട്ടി; മാളു തനിച്ചായല്ലോയെന്നു ആരാധകർ

ഇനിയും നീ ആര്‍ക്ക് വേണ്ടിയാണ് പെണ്ണേ കാത്തിരിക്കുന്നത് എന്നാണ് ഒരു ആരാധകന്‍ മാളവികയോട് ചോദിക്കുന്നത്.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് മാളവിക. താരത്തിന്റെ ജോഡിയായി എത്തിയ നായകമാർ വിവാഹിതരായിക്കുകയാണ്. ജനപ്രിയ പരമ്പരയായ മഞ്ഞില്‍വിരിഞ്ഞ പൂവ് എന്ന സീരിയലിൽ മാളവികയുടെ നായകനായി എത്തിയ യുവകൃഷ്ണയും പൊന്നമ്ബിളി എന്ന സീരിയലെ താരമായ രാഹുല്‍ രവിയും അടുത്തടുത്ത ദിവസങ്ങളിൽ കുടുംബജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നകാര്യം ആരാധകരെ അറിയിച്ചു. മാളവികയുടെ രണ്ട് നായകന്മാരും കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെയാണ് മാളുവിന്‌ ഇനിയെങ്കിലും വിവാഹം കഴിച്ചൂടേ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

read also:സ്മാര്‍ട്ട് വാച്ചിലൂടെ ഇസിജിയിലെ വ്യത്യാസം കണ്ട ഭാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു; റെമോ

ആദ്യ നായകൻ ശ്രീനിഷ് ആദ്യം പോയി. ഇപ്പോള്‍ യുവയും രാഹുലും പോയി. ഇനിയും നീ ആര്‍ക്ക് വേണ്ടിയാണ് പെണ്ണേ കാത്തിരിക്കുന്നത് എന്നാണ് ഒരു ആരാധകന്‍ മാളവികയോട് ചോദിക്കുന്നത്.

സീരിയയിലെ സൗഹൃദം കണ്ട് മാളവികയെ രാഹുല്‍ വിവാഹം കഴിക്കുമെന്നാണ് ഞങ്ങള്‍ കരുതിയതെന്ന് രാഹുലിന്റെ വിവാഹ വീഡിയോയ്ക്ക് താഴെ ചിലർ കമന്റ് ചെയ്തു. രാഹുല്‍ രവിയുടെ വധു ലക്ഷ്മി എസ് നായരാണ്.

shortlink

Related Articles

Post Your Comments


Back to top button