CinemaGeneralLatest NewsMollywoodNEWS

‘ഇതൊക്കെ കാണുന്ന പ്രേക്ഷകർ തന്നെക്കുറിച്ച് എന്താണ് കരുതുക’ ; ബിഗ് ബോസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് വീണ നായര്‍

ചെറിയ കാര്യങ്ങള്‍ പോലും പെരുപ്പിച്ച് അമൃത അത് അടിയിലേക്ക് എത്തിക്കുകയാണെന്നും താരം ആരോപിച്ചിരുന്നു.

സങ്കടത്തോടെ ഷോയിൽ മാറി നില്‍ക്കുന്ന വീണ നായരെ കഴിഞ്ഞ ദിവസം ബിഗ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. എന്താണ് മുഖം വല്ലാതിരിക്കുന്നതെന്ന ബിഗ് ബോസിന്റെ ചോദ്യം കേട്ടതിന് പിന്നാലെയായി വീണ പൊട്ടിക്കരയുകയായിരുന്നു. പറ്റുന്നില്ല ബിഗ് ബോസ് എന്ന് പറഞ്ഞായിരുന്നു വീണ തുടങ്ങിയത്. എല്ലാവരും തന്നെ കുറ്റപ്പെടുത്തുകയും മനപ്പൂര്‍വ്വം വഴക്കുണ്ടാക്കുകയും ചെയ്യുകയാണെന്നും തനിക്ക് പുറത്തേക്ക് പോവണമെന്നുമായിരുന്നു താരം ആവശ്യപ്പെട്ടത്.

ചെറിയ കാര്യങ്ങള്‍ പോലും പെരുപ്പിച്ച് അമൃത അത് അടിയിലേക്ക് എത്തിക്കുകയാണെന്നും താരം ആരോപിച്ചിരുന്നു. ഇത് നിസാര കാര്യമാണെന്ന് ബിഗ് ബോസിന് തോന്നിയേക്കാമെന്നും വീണ പറഞ്ഞിരുന്നു. വീണ പറഞ്ഞത് പോലെ തന്നെ ഇത് നിസാര കാര്യമാണെന്നും മത്സരത്തില്‍ ശ്രദ്ധിക്കാനുമായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. എല്ലാവരും ഇതൊക്കെ കാണുന്നില്ലേയെന്നും തന്നെക്കുറിച്ച് എന്താണ് കരുതുകയെന്നും വീണ ചോദിച്ചിരുന്നു. പ്രേക്ഷകര്‍ എല്ലാം കാണുന്നുണ്ടെന്ന മറുപടിയായിരുന്നു ബിഗ് ബോസ് നല്‍കിയത്. തുടർന്ന് പുറത്തെത്തിയ വീണ ടാസ്‌ക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button