CinemaGeneralKollywoodLatest NewsNEWS

മോശം ഭരണ സംവിധാനത്തെ നന്നാക്കാനുള്ള സമയമായി: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനികാന്ത്‌

രാഷ്ട്രീയം നന്നാകാതെ പാര്‍ട്ടികള്‍ വന്നതുകൊണ്ട് കാര്യമില്ല. മാറ്റം ജനങ്ങളുടെ മനസിലും ഉണ്ടാകണം

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ചുമുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി നടൻ രജനികാന്ത്. ഏറെ നാളുകളായി രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുവെന്നും മോശമായ ഭരണ സംവിധാനത്തെ നന്നാക്കുന്നതിനുള്ള സമയമായെന്നും രജനികാന്ത് പറഞ്ഞു.

പാര്‍ട്ടിയില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കും. രാഷ്ട്രീയം നന്നാകാതെ പാര്‍ട്ടികള്‍ വന്നതുകൊണ്ട് കാര്യമില്ല. മാറ്റം ജനങ്ങളുടെ മനസിലും ഉണ്ടാകണം. വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തിൽ കൊണ്ടുവരും. വാഗ്ദാനങ്ങൾ നിറവേറ്റാൻ വിദഗ്ധസമിതി രൂപീകരിക്കും.

മുഖ്യമന്ത്രിയാകാനില്ല. പാർട്ടി അധ്യക്ഷനാകും. ഭരണനിർവഹണം നിരീക്ഷിക്കും. തെറ്റുകൾ തിരുത്തും. മറ്റ് രാഷ്ട്രീയപാര്‍ട്ടികളിലെ മിടുക്കരായ നേതാക്കളെ ഒപ്പമെത്തിക്കും. സത്യത്തിനും നിസ്വാര്‍ഥതയ്ക്കും അസാമാന്യശക്തിയുണ്ട് . 60-65 ശതമാനം പദവികൾ യുവാക്കൾക്കു നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ രാവിലെ എട്ട് മണിക്ക് മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി നടത്തിയ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് രജനികാന്ത് ഈ കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button