CinemaGeneralKeralaLatest NewsMollywoodNEWS

മീഡിയാ മാനിയാ എന്ന ഉണ്ടയില്ലാ വെടി പൊട്ടിക്കുമ്പോള്‍ തിരിഞ്ഞുനോക്കാൻ നിങ്ങൾ മറക്കല്ല്; ഫെയ്സ്ബുക്ക് കുറിപ്പുമായി സംവിധായകൻ

രാജ്യം മുഴുവനും അവരെ ശ്രദ്ധിക്കുന്നത് കാണാമെന്നും ഉണ്ണികൃഷ്ണന്‍

സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് മീഡിയ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, മീഡിയാ മാനിയാ എന്ന ഉണ്ടയില്ലാ വെടി പൊട്ടിക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കണമെന്നും കേരളം, മാത്രമല്ല, രാജ്യം മുഴുവനും അവരെ ശ്രദ്ധിക്കുന്നത് കാണാമെന്നും ഉണ്ണികൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇവർ സംസാരിക്കുമ്പോൾ കേരളം മുഴുവനും ശ്രദ്ധിക്കുകയാണ്‌. അലങ്കാരങ്ങളോ ഏങ്കോണിപ്പുകളോ ഇല്ലാത്ത, കാച്ചിക്കുറുക്കിയെടുത്ത വാചകങ്ങൾ. പറയുന്നത്‌ വസ്തുതകൾ. നിറയുന്നത്‌ കരുതലും ജാഗ്രതയും. ഇടയിലെ അകലം നഷ്ടപ്പെട്ട്‌, ഒന്നായി തീരുന്ന വാക്കും പ്രവർത്തിയും. അവരിലൂടെ സംസാരിക്കുന്നത്‌ അതിജീവനം ശീലമാക്കിമാറ്റിയെടുത്ത ഒരുജനതയാണ്‌. അവർക്കഭിമുഖമായി നിന്ന് മീഡിയാമാനിയാ എന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കണമെന്നും സംവിധായകൻ കുറിച്ചു.

കുറിപ്പ് വായിക്കാം……

രാജ്യം മുഴുവനും അവരെ ശ്രദ്ധിക്കുന്നത് കാണാം. റ്റീച്ചറെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍, നിങ്ങളേയും കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. അവര്‍ പറയാതെ പറയുന്നുണ്ട്, ‘ He mistimes even attention seeking.’

shortlink

Related Articles

Post Your Comments


Back to top button