CinemaGeneralLatest NewsMollywoodNEWS

‘ആ പാവത്തിന്റെ വാക്ക് കേട്ട് വിളിക്കാന്‍ പോയതാണ്’; രജിത് കുമാറിന്റെ സ്വീകരണത്തില്‍ ന്യായീകരണവുമായി ഷിയാസ് കരീം

താന്‍ വിളിച്ചിട്ടല്ല അവിടെ ആളുകളെത്തിയതെന്നും കൊറോണയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും താരം ലൈവ് വിഡിയോയിൽ പ്രതികരിച്ചു.

ബിഗ് ബോസ് താരം രജിത് കുമാറിന് കൊച്ചിയില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി മുൻ ബിഗ് ബോസ് താരം ഷിയാസ് കരീം. താന്‍ വിളിച്ചിട്ടല്ല അവിടെ ആളുകളെത്തിയതെന്നും കൊറോണയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും താരം ലൈവ് വിഡിയോയിൽ പ്രതികരിച്ചു.

നേരത്തെ രജിത് കുമാറിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഷിയാസിനെ പരിഹസിച്ച് നടൻ സാബുമോൻ രംഗത്തെത്തിയിരുന്നു. ബിഗ്ബോസ് സീസണ്‍ ഒന്നിന് ശേഷം ഷിയാസിനെ സ്ക്രീനില്‍ കാണാന്‍ പറ്റി, സുന്ദരന്‍ ആയിരക്കുന്നു, സ്നേഹം സന്തോഷം എന്നായിരുന്നു ഷിയാസ് വിമാനത്താളത്തിലുള്ള ചിത്രം പങ്കുവച്ച് സാബുവിന്റെ കുറിപ്പ്. സംഭവം വലിയ വിവാദമായതോടെയാണ് പ്രതികരണവുമായി ഷിയാസ് എത്തിയത്

ഷിയാസിന്റെ വാക്കുകൾ:

‘ഞാന്‍ രജിത്ത് സാറിനെ ഒന്ന് കാണാന്‍ വേണ്ടി മാത്രം പോയ ഒരാള്‍ അല്ല. അദ്ദേഹത്തെ വിളിച്ചു കൊണ്ട് വരാന്‍ രജിത്ത് സാര്‍ അവശ്യം പറഞ്ഞത് കൊണ്ടും അദ്ദേഹത്തെ ഞാന്‍ ഒരു സഹോദരനെ പോലെ കാണുന്നത് കൊണ്ടും മാത്രമാണ് ഞാന്‍ ഇന്നലെ പോയത്, രാവിലെ മുതല്‍ ഉള്ള ഫോണ്‍ കോളിന് ഉള്ള മറുപടിയാണ് ഈ വിഡിയോ.

ഇന്നലത്തെ ജനക്കൂട്ടം ഒന്നും ന്യായീകരണം അര്‍ഹിക്കുന്ന ഒന്നല്ല. ഇപ്പോള്‍ എന്റെ പേരില്‍ കേസ്, രജിത് സാറിന്റെ പേരില്‍ കേസ്… ആ പാവത്തിന്റെ വാക്ക് കേട്ട് വിളിക്കാന്‍ ചെന്ന ഞാന്‍ വിമാനത്താവളത്തില്‍ കണ്ട കാഴ്ച്ച…നിങ്ങളെല്ലാവരും അത് കണ്ടതാണ്. ഞാന്‍ അദ്ദേഹത്തെ പിടിച്ച് വലിച്ച് എന്റെ കാറില്‍ കയറ്റിയാണ് കൊണ്ടുവന്നത്. അത്രയധികം ആളുകളാണ് ഉണ്ടായിരുന്നത്.

ഈ ആളുകളെയെല്ലാം ഞാന്‍ വിളിച്ചു കൊണ്ട് വന്നതാണെന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ..കാരണം അറിയാതെ എന്തിനാണ് പോസ്റ്റ് ഇടുന്നത്. ഈ കൊറോണ പ്രശ്‌നമൊക്കെ ഉള്ള സമയത്ത് ഞാന്‍ വിളിച്ചാല്‍ ആരെങ്കിലും വരുമെന്ന് തോന്നുണ്ടോ. ഞാന്‍ ആരെയെങ്കിലും വിളിക്കുമോ? ഇത്ര വലിയ പ്രശ്നം നടക്കുമ്പോള്‍ ബുദ്ധിയുള്ള ഒരാള്‍ വിമാനത്താവളത്തിലേക്ക് ആരെയെങ്കിലും വിളിക്കുമോ. ഞാന്‍ ആരെയും വിളിച്ചിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്യുന്ന ആളല്ല. ഞാന്‍ ജീവിക്കാന്‍ നടക്കുന്ന ആളാണ്..ഉപദ്രവിക്കരുത്.

 

 

View this post on Instagram

 

ഞാൻ Rejith Sir ഒന്ന് കാണാൻ വേണ്ടി മാത്രം പോയ ഒരാൾ അല്ല അദ്ദേഹം വിളിച്ചു കൊണ്ട് വരാൻ Rejith Sir അവശ്യം പറഞ്ഞത് കൊണ്ടും അദ്ദേഹത്തെ ഞാൻ ഒരു സഹോദരനെ പോലെ കാണുന്നത് കൊണ്ടും മാത്രമാണ് ഞാൻ ഇന്നലെ പോയത് , രാവിലെ മുതൽ ഉള്ള ഫോൺ കോളിന് ഉള്ള മറുപടിയാണ് ഈ വീഡിയോ …. ഇന്നലത്തെ ജനക്കൂട്ടം ഒന്നും ന്യായീകരണം അർഹിക്കുന്ന ഒന്നല്ല !! #rejithsir #rejithkumar #drk #kerala #corona #covid19 #stay #safe #life #hospital #good #luck

A post shared by Shiyas Kareem (@shiyaskareem) on

shortlink

Related Articles

Post Your Comments


Back to top button