BollywoodCinemaGeneralLatest NewsNEWS

കോവിഡ് 19; ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ സ്വയം നിരീക്ഷണത്തില്‍

മഹാരാഷ്ട്രയില്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഇടതുകൈയില്‍ സീല്‍ പതിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ബോളിവുഡ് സിനിമ താരം അമിതാഭ് ബച്ചന്‍ കോവിഡ് 19 നിരീക്ഷണത്തില്‍. കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് അമിതാഭ് ബച്ചന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയില്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഇടതുകൈയില്‍ സീല്‍ പതിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഹോം ക്വാറന്റൈന്‍ഡ് സീല്‍ പതിപ്പിച്ച കൈയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

 

”T 3473 – മുംബൈയില്‍ വോട്ടര്‍ മഷി ഉപയോഗിച്ചുള്ള സീല്‍ പതിപ്പിച്ച് തുടങ്ങി… ദയവായി സുരക്ഷിതരായിരിക്കൂ, ജാഗ്രത പാലിക്കുക, ഐസൊലേറ്റ് ആയിരിക്കാന്‍ ശ്രദ്ധിക്കുക” എന്നാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ലോകം മുഴുവന്‍ കോവിഡ് 19 മഹാമാരിയായി പടരുകയാണ്. 6000 പേരാണ് മരിച്ചിരിക്കുന്നത്. 147 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button