CinemaGeneralLatest NewsMollywoodNEWS

‘ക്വാഡന് മലയാള സിനിമയില്‍ അവസരം’; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഗിന്നസ് പക്രു

നേരത്തെ പക്രവിന്റെ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട് എന്നറിയിച്ച് ക്വാഡനും അമ്മ യാരാക്കെയും രംഗത്ത് വന്നിരുന്നു.

‘എന്നെ കൊന്നു തരാമോ?’ ഭിന്നശേഷിക്കാരനായ ഒന്‍പതു വയസുകാരന്‍ ക്വാഡന്‍ ബെയില്‍സിന്റെ വാക്കുകള്‍ ലോകത്തിന് നൊമ്പരമായി മാറിയിരുന്നു. പൊക്കക്കുറവിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുന്നെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയോട് പരിഭവം പറയുന്ന ക്വാഡന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോട് ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നത്. മലയാളത്തില്‍ നിന്ന് നടന്‍ ഗിന്നസ് പക്രുവും ആശ്വാസവാക്കുകളുമായി രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ക്വാഡന്‍ മലയാള സിനിമയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നു എന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു.

‘ക്വാഡന് മലയാള സിനിമയിൽ അവസരം”, കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടൻ നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാണുന്നു. ‘സ്വാഗതം.’ –പക്രു കുറിച്ചു.

ജാനകി എന്ന സിനിമയിലൂടെയാണ് ക്വാഡന്‍ മലയാളത്തില്‍ എത്തുക. ബോഡിഷെയ്മിങ്ങിനെ കുറിച്ച് പറയുന്ന ചിത്രത്തിന്റെ സംവിധായകന്‍ ക്വാഡനുമായി ബന്ധപ്പെട്ടു കഴിഞ്ഞു.

നേരത്തെ പക്രവിന്റെ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട് എന്നറിയിച്ച് ക്വാഡനും അമ്മ യാരാക്കെയും രംഗത്ത് വന്നിരുന്നു. ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്ന ആഗ്രഹവും ക്വാഡന്‍ പങ്കുവെച്ചു. ഒരു നടനാകണമെന്നാണ് ക്വാഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചതെന്നും യാരാക്ക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button