CinemaGeneralLatest NewsMollywoodNEWS

ഒടിയനിലും മധുരരാജയിലുമൊക്കെ അങ്ങനെ സംഭവിച്ചു, ഇനി അത് ആവര്‍ത്തിക്കില്ലെന്ന് നടന്‍ നരേന്‍

മലയാളത്തില്‍ ഇനി സോളോ ഹീറോയായിട്ടോ സുപ്രധാന വേഷത്തിലോ മാത്രമേ അഭിനയിക്കുവെന്ന തീരുമാനമെടുത്തിട്ടുണ്ട്

മലയാള സിനിമയില്‍ നായക വേഷങ്ങള്‍ ചെയ്തു സൂപ്പര്‍ താര ഇമേജില്‍ നിന്നുകൊണ്ട് കയ്യടി നേടാന്‍ കെല്‍പ്പുള്ള നടനായിരുന്നു നരേന്‍. പക്ഷെ നിര്‍ഭാഗ്യവശാല്‍ മലയാള സിനിമയില്‍ കാര്യമായ ഒരു പുരോഗതിയുണ്ടാക്കാന്‍ താരത്തിനായില്ല. പക്ഷെ തമിഴില്‍ ഒരു ആക്ടര്‍ എന്ന നിലയില്‍ ശക്തമായ സ്പേസ് ഉണ്ടാക്കാന്‍ നരേന് സാധിച്ചിട്ടുണ്ട്. സമീപകാലത്ത് ഇറങ്ങിയ കാര്‍ത്തി ചിത്രം ‘ഖൈദി’ നരേന് തമിഴില്‍ വലിയ ബ്രേക്ക് സമ്മാനിച്ചിരുന്നു, മലയാളത്തില്‍ ഇനി സോളോ ഹീറോ ആയിട്ടോ, അല്ലെങ്കില്‍ സുപ്രധാന വേഷത്തിലോ മാത്രമേ അഭിനയിക്കൂ എന്ന തീരുമാനം എടുത്തിരിക്കുകയാണ് താരം. ‘മധുരരാജ’യിലും ‘ഒടിയ’നിലുമൊക്കെ ചെയ്ത പോലെയുള്ള ഗസ്റ്റ് റോളുകള്‍ ഇനി ആവര്‍ത്തിക്കാന്‍ താല്പര്യമില്ലെന്നും കേരള കൗമുദിയുടെ ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നരേന്‍ വ്യക്തമാക്കുന്നു.

‘മധുരരാജയിലും ഒടിയനിലുമൊക്കെ ഗസ്റ്റ് റോളുകളായിരുന്നു. ഗസ്റ്റ് റോളുകള്‍ ഇനി ചെയ്യേണ്ടെന്നാണ് തീരുമാനം. മലയാളത്തില്‍ അടുപ്പിച്ച് കുറെ ഡോക്ടര്‍ വേഷങ്ങള്‍ ചെയ്തു. എല്ലാം സൗഹൃദത്തിന്റെ പേരില്‍ ചെയ്തതാണ്. മലയാളത്തില്‍ ഇനി സോളോ ഹീറോയായിട്ടോ, സുപ്രധാന വേഷത്തിലോ മാത്രമേ അഭിനയിക്കുവെന്ന തീരുമാനമെടുത്തിട്ടുണ്ട്. ഏതെങ്കിലും വലിയ സംവിധായകര്‍ വിളിച്ചാലേ പ്രശ്നമുണ്ടാകൂ’. നരേന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button