CinemaGeneralLatest NewsMollywoodNEWS

വിശേഷങ്ങളും തമാശയും പറയാനുള്ള സമയമല്ല ഇത്, ജനതാ കര്‍ഫ്യുവിനെ പിന്തുണ നൽകി അമൃത സുരേഷ്

ലാലേട്ടൻ വന്നു പറഞ്ഞപ്പോഴാണ് ഇത്രയും ഗുരുതരമായ സംഭവമാണ് പുറത്ത് എന്ന് മനസ്സിലായത്.

ലോകം മുഴുവനും കൊറോണ വ്യാപനത്തിന്റെ ഭീതിയിലാണ്. ഇന്ത്യയിലും കൊവിഡ് 19 സ്ഥിരീകരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിഗ് ബോസ് സംപ്രേഷണം നിര്‍ത്തിവച്ചിരുന്നു. തുടർന്ന് ബിഗ് ബോസ്സില്‍ ബാക്കിയുണ്ടായിരുന്ന മത്സരാര്‍ഥികള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്‍തു. ഇപ്പോഴിതാ വിശേഷങ്ങളുമായി സാമൂഹ്യമാധ്യമത്തില്‍ ലൈവില്‍ എത്തിയിരിക്കുകയാണ് ഗായിക അമൃത സുരേഷ്. തങ്ങളെ പിന്തുണച്ച പ്രേക്ഷകർക്ക് ലൈവിൽ എത്തി നന്ദി പറയുന്നതിനോടൊപ്പം കൊറോണ പ്രതിരോധ പ്രവർത്തനത്തെ കുറിച്ചും താരം പറഞ്ഞു.

അമൃത സുരേഷിന്റെ വാക്കുകൾ ഇങ്ങനെ…………………………..

ബിഗ് ബോസിൽ തുടരാൻ പിന്തുണച്ചതിന് ആദ്യം നന്ദി പറയുകയാണ്. ഷോയിൽ നിന്ന് പുറത്തിറങ്ങി നേരെ വീട്ടിലേയ്ക്ക് തന്നെയാണ് പോയത്. മറ്റ് എങ്ങും പോയിട്ടില്ല. വീട്ടിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത്. ബിഗ് ബോസിന്റെ ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്. പക്ഷെ ഇപ്പോഴത്തെ സാഹചര്യം അതല്ല. തമാശ പറയാൻ പറ്റുന്ന അവസ്ഥയിലല്ല ആരും. ബിഗ് ബോസ് ഹൗസിൽ ആയിരിക്കുമ്പോൾ പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല.

ലാലേട്ടൻ വന്നു പറഞ്ഞപ്പോഴാണ് ഇത്രയും ഗുരുതരമായ സംഭവമാണ് പുറത്ത് എന്ന് മനസ്സിലായത്. അപ്പോൾ വീട്ടിലെത്താനായിരുന്നു തിടുക്കം. കൊവിഡിനെ നേരിടാൻ സോഷ്യല്‍ കര്‍ഫ്യു എല്ലാവരും പാലിക്കണം.ആരും പുറത്തിറങ്ങരുത് എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. നമുക്ക് അത് പാലിക്കണം. വൈറസ് പടരുന്നത് തടയുകയാണ് ആവശ്യം.

നമുക്ക് കരുത്തുറ്റ ഒരു ആരോഗ്യമന്ത്രിയുണ്ട്, അവരൊക്കെ പറയുന്ന കാര്യങ്ങൾ പാലിക്കുകയാണ് പ്രധാനം. ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കിയതു കൊണ്ടാണ് വന്നതിനു ശേഷം ഒരു വീഡിയോ പോലും ഇടാതിരുന്നത്.ബാക്കി വിശേഷങ്ങൾ പിന്നീട് പറയാമെന്ന് പറഞ്ഞാണ് അമൃത വീഡിയോ അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button