BollywoodCinemaGeneralLatest NewsNEWS

ജനങ്ങളേറ്റെടുത്ത് ജനതാ കര്‍ഫ്യൂ ചിത്രം; ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് പങ്കുവച്ച മന്നത്തിന് മുന്നിലെ ദൃശ്യം വൈറൽ

മന്നത്തിന് മുന്നില്‍ ഒരാള്‍ പോലും എത്തിയിട്ടില്ല

ഇന്ന്കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ദിനത്തില്‍ പുറത്തിറങ്ങാതെ ജനങ്ങള്‍, ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തിന് മുന്നിലുള്ള കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്.

സൂപ്പർ താരത്തിന്റെ വസതിയായ മന്നത്തിന് മുന്നിലെത്തുന്ന ആരാധകരെ ഷാരൂഖ് ഖാന്‍ അഭിസംബോധന ചെയ്യാറുണ്ട്, ആരാധകരുടെ തിരക്കാണ് മന്നത്തിന് മുന്നില്‍ എന്നും ഉണ്ടാവാറുള്ളത്, എന്നാല്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച ഇന്ന് മന്നത്തിന് മുന്നില്‍ ഒരാള്‍ പോലും എത്തിയിട്ടില്ല.

കൂടാതെ പൊതു ഒഴിവ് ദിനത്തിലും ഒറ്റ ആരാധകന്‍ പോലും എത്താത്തതില്‍ ആശ്ചര്യപ്പെടുകയാണ് സോഷ്യല്‍ മീഡിയ, ഇതോടെ ജനങ്ങള്‍ക്ക് കൊറോണയുടെ വ്യാപ്തി മനസിലായെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button