CinemaGeneralLatest NewsNEWSTollywood

കൊറോണ; സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധാരണക്കാരനെപ്പോലെ എത്തി അല്ലു അർജുൻ; റിയൽഹീറോയെന്ന് സോഷ്യൽ മീഡിയ

കേരളത്തിന് 25 ലക്ഷം രൂപയും സാമ്പത്തിക സഹായമായി അല്ലു നല്‍കും

ഇന്ന് സോഷ്യൽ മീഡിയയിൽ താരമായത് സൂപ്പർ സ്റ്റാർ അല്ലു അർജുനാണ്, കൊറോണയെ പ്രതിരോധിക്കാനായി രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങിയിരിക്കുകയാണ്. മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കു കടകള്‍ എന്നീ അത്യാവശ്യ വിഭാഗങ്ങള്‍ മാത്രമാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നുള്ളു, ഇതിനിടെ നടന്‍ അല്ലു അര്‍ജുന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്.

ഇന്ന് മാസ്‌ക് ധരിച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്, അതേസമയം, കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രതിസന്ധികളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ഒരുകോടി ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്.

കൂടാതെ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് അന്‍പത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും സാമ്പത്തിക സഹായമായി അല്ലു നല്‍കും, കൊറോണ ഭീഷണിയില്‍ സിനിമാ ഇന്‍ഡസ്ട്രി നിശ്ചലമായപ്പോള്‍ കേരളത്തിലെ ഫെഫ്ക ജീവനക്കാര്‍ക്ക് സഹായം നല്‍കാമെന്ന് അല്ലു പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button