CinemaGeneralMollywoodNEWS

നിങ്ങള്‍ക്ക് ഗ്ലിസറിന്‍ ഇല്ല ലാല്‍, അഭിനയിച്ച് തന്നെ കരയണം, സൂപ്പര്‍ ഹിറ്റ് സിനിമയില്‍ മോഹന്‍ലാല്‍ അതിജീവിച്ച വെല്ലുവിളി

പക്ഷേ ഒരു തുള്ളി ഗ്ലിസറിന്‍ തരില്ലെന്നും സംവിധായകന്‍ മോഹന്‍ലാലിനെ അറിയിച്ചു

ഡാന്‍സും ആക്ഷനും കൊണ്ട് മോഹന്‍ലാല്‍ ആവേശം നിറച്ച സിനിമയായിരുന്നു തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘നാടോടി’. ടിഎ റസാഖ് രചന നിര്‍വഹിച്ച ചിത്രം 1992-ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു. സുരേഷ് ഗോപി പ്രതിനായക റോളില്‍ എത്തിയ സിനിമയുടെ നിര്‍മ്മാണവും തമ്പി കണ്ണന്താനം തന്നെയായിരുന്നു. സിനിമയുടെ ഒരു സുപ്രധാന രംഗത്ത് മോഹന്‍ലാലിന് ഗ്ലിസറിന്‍ നല്‍കാതെ പെര്‍ഫോം ചെയ്യിപ്പിച്ച ഒരു അനുഭവം മുന്‍പ് സംവിധായകന്‍ തന്നെ പ്രേക്ഷകരോട് പങ്കുവെച്ചിട്ടുണ്ട്.

‘നാടോടി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഒരു സീനില്‍ . ലാലും നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയും അഭിനയിക്കുന്ന വൈകാരികമായ ഒരു കോമ്പിനേഷന്‍ രംഗമുണ്ട്. എന്‍ എന്‍  പിള്ള പറയുന്ന ഡയലോഗിനു ശേഷം മോഹന്‍ലാല്‍ മറുപടി പറയുമ്പോള്‍ സംവിധായകന്‍ ഒരു നിര്‍ദ്ദേശംവെച്ചു. സീനില്‍ മോഹന്‍ലാല്‍ കരയണം. പക്ഷേ ഒരു തുള്ളി ഗ്ലിസറിന്‍ തരില്ലെന്നും സംവിധായകന്‍ മോഹന്‍ലാലിനെ അറിയിച്ചു. മോഹന്‍ലാലില്‍ നിന്ന് സ്വാഭാവികമായ അഭിനയ വിസ്മയം കാണാന്‍ തമ്പി കണ്ണന്താനം വല്ലാതെ ആഗ്രഹിച്ചത്. കൊണ്ടാണ് സംവിധായകന്‍ അത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. സംവിധായകന്റെ വെല്ലുവിളിയെ വളരെ ഈസിയായി മറികടന്ന മോഹന്‍ലാല്‍ ആ രംഗം അസ്സലായി അഭിനയിച്ചു തീര്‍ത്തു. ഒരു തുള്ളി ഗ്ലിസറിന്‍ ഇടാതെ മോഹന്‍ലാല്‍ ഉള്ളുതുറന്നു അഭിനയിച്ചപ്പോള്‍ നാടോടിയുടെ സെറ്റില്‍ ഉണ്ടായിരുന്നവര്‍ അത് അത്ഭുതത്തോടെ നോക്കി നിന്നു’.

shortlink

Related Articles

Post Your Comments


Back to top button