BollywoodGeneralLatest News

വൈകീട്ട് കുറച്ചു നേരമെങ്കിലും മദ്യശാലകള്‍ തുറന്നുവെക്കണം; സര്‍ക്കാരിനോട് നടന്റെ നിര്‍ദ്ദേശം

പോലീസുകാരായാലും ഡോക്ടര്‍മാരായാലും... ഇതില്‍ നിന്നും അവര്‍ക്കും അല്പം മോചനം വേണം. കരിഞ്ചന്തയിലും ഇതിപ്പോള്‍ വിറ്റു തുടങ്ങിയിട്ടുണ്ട്

കൊറോണ വൈറസ് വ്യാപന ഘട്ടത്തില്‍ രാജ്യത്ത് 21 ദിവസം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകളും സേവനങ്ങളും ഒഴികെ മദ്യശാലകളടക്കം അടച്ചു പൂട്ടിയിരിക്കുകയാണ്, എന്നാല്‍ മദ്യം കിത്താതെ വരുന്നതിന്റെ പ്രശ്നത്തില്‍ മദ്യപാനികളുടെ ആത്മഹത്യാനിരക്ക് വര്‍ദ്ധിക്കുകയാണ്. ഈ അവസ്ഥയില്‍ എന്നും വൈകീട്ട് കുറച്ചു സമയത്തേക്കെങ്കിലും ബാറുകളും മദ്യശാലകളും തുറന്നു വെക്കണമെന്ന നിര്‍ദേശവുമായി നടന്‍ ഋഷി കപൂര്‍. ട്വിറ്ററിലൂടെയാണ് സര്‍ക്കാരിനോടുള്ള അദ്ദേഹത്തിന്റെ നിര്‍ദേശം.

‘ഒന്ന് ആലോചിച്ചു നോക്കൂ. സര്‍ക്കാര്‍ വൈകീട്ട് കുറച്ച്‌ സമയത്തേക്കെങ്കിലും മദ്യശാലകള്‍ തുറന്നുവെക്കണം. ഞാന്‍ പറയുന്നത് തെറ്റായെടുക്കരുത്. ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മര്‍ദം കൊണ്ട് മനുഷ്യര്‍ പൊറുതി മുട്ടുകയാവും. പോലീസുകാരായാലും ഡോക്ടര്‍മാരായാലും… ഇതില്‍ നിന്നും അവര്‍ക്കും അല്പം മോചനം വേണം. കരിഞ്ചന്തയിലും ഇതിപ്പോള്‍ വിറ്റു തുടങ്ങിയിട്ടുണ്ട്.’ ഋഷി കപൂര്‍ ട്വീറ്റ് ചെയ്യുന്നു.

ഇത് തന്റെ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ എക്‌സൈസ് നികുതിയിലൂടെ പണം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടി വരുമല്ലോയെന്നും ചോദിച്ച അദ്ദേഹം മാനസിക പിരിമുറുക്കത്തോടൊപ്പം നിരാശയും കടന്നു കൂടരുതല്ലോയെന്നും അഭിപ്രായപ്പെട്ടു. ഋഷികപൂറിന്റെ അഭിപ്രായത്തെ ശരിവെച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തു വരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button