BollywoodGeneralLatest NewsNEWS

മാസ്ക് ഊരാന്‍ ആവശ്യപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കണക്കിന് കൊടുത്ത് ജാന്‍വി കപൂര്‍

പേടിക്കേണ്ട കാര്യമില്ലെന്നും മാസ്ക് ഊരിയാലും ഒന്നു സംഭവിക്കില്ലെന്ന് ഫോട്ടോഗ്രാഫര്‍മാരുടെ കമന്റ്

 മുംബൈ: ഫോട്ടോ എടുക്കുന്നതിന് വേണ്ടി മാസ്ക് മാറ്റാൻ ആവശ്യപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിമർശനവുമായി ബോളിവുഡ് താരപുത്രി ജാൻവി കപൂർ. വിദേശത്ത് അവധിക്കാലം ചെലവഴിച്ച ശേഷം മുംബൈയില്‍ മടങ്ങിയെത്തിയ ജാന്‍വി കപൂറിന്റെ ചിത്രങ്ങൾ വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാർ പകർത്തി. അച്ഛന്‍ ബോണി കപൂറിനോടൊപ്പം നടന്നു വന്നിരുന്ന ജാന്‍വി ഫോട്ടോഗ്രാഫര്‍മാര്‍ക്കു വേണ്ടി ആദ്യം പോസ് ചെയ്തു. എന്നാൽ മാസ്ക് ഊരാനുള്ള അവരുടെ ആവശ്യം ജാന്‍വി നിരാകരിച്ചു. അച്ഛന്‍ ബോണി കപൂര്‍ തന്റെ മാസ്ക് മാറ്റിയതിനെ വിലക്കിയ ജാന്‍വി ബോണി കപൂറിനെകൊണ്ട് മാസ്ക് തിരിച്ചു വയ്പ്പിക്കുകയും മാധ്യമ പ്രവർത്തകർക്ക് കൊവിഡിനെ കുറിച്ച്‌ ക്ലാസെടുക്കുകയും ചെയ്തു.

read also: ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ‘നായാട്ട്’

പേടിക്കേണ്ട കാര്യമില്ലെന്നും മാസ്ക് ഊരിയാലും ഒന്നു സംഭവിക്കില്ലെന്ന ഫോട്ടോഗ്രാഫര്‍മാരുടെ കമന്റ് ഇഷ്ടപ്പെടാത്ത ജാന്‍വി മാസ്ക് ഊരിയാല്‍ പലതും സംഭവിക്കുമെന്നും ദയവു ചെയ്ത് തെറ്റായ കാര്യങ്ങള്‍ പറഞ്ഞു പരത്തരുതെന്നും ഫോട്ടോഗ്രാഫര്‍മാരോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button