BollywoodGeneralLatest NewsNEWSWOODs

പുകവലിയും മദ്യപാനവും, കൂടുതല്‍ സമയവും പബ്ബിൽ: താരപുത്രിയ്ക്ക് നേരെ വിമർശനം

ശ്രീദേവിയുടെ ആരാധകര്‍ക്ക് ജാൻവിയില്‍ എതിര്‍പ്പുകളുണ്ട്

ബോളിവുഡിലെ യുവാനായികമാരില്‍ പ്രധാനിയാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി അമ്മയുടെ പാരമ്പര്യം നിലനിര്‍ത്താൻ സിനിമയിലേയ്ക്ക് വന്നെങ്കിലും പരാജയപ്പെട്ടുവെന്നാണ് ആരാധകർ പറയുന്നത്. അതിനു പ്രധാനകാരണം അഞ്ചു ചിത്രങ്ങൾ പൂർത്തിയാക്കിയെങ്കിലും വമ്പൻ ഹിറ്റുകൾ ഒന്നും സ്വാന്തമാക്കാൻ താരത്തിന് കഴിഞ്ഞില്ല എന്നത് തന്നെ.

ജൂനിയര്‍ എൻടിആര്‍ നായകനായ ദേവര എന്ന തെലുങ്ക് ചിത്രത്തിലൂടെ തെന്നിന്ത്യൻ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജാൻവി. എന്നാൽ ഇപ്പോൾ ഗോസിപ് കോളങ്ങളിലെ ചർച്ച ജാൻവിയുടെ സ്വഭാവമാണ്.

read also: പൊതുയോഗത്തിൽ പങ്കെടുത്തതിന് നടി ലാലിയ്ക്ക് താക്കീത്: പള്ളി സെക്രട്ടറിയുടെ കത്ത് പങ്കുവച്ച് താരം

ശ്രീദേവിയുടെ ആരാധകര്‍ക്ക് ജാൻവിയില്‍ എതിര്‍പ്പുകളുണ്ട്. അമ്മയെ പോലെയേ അല്ല മകള്‍ എന്നും അവസരങ്ങള്‍ക്കായി ജാൻവി ഒരുപാട് ഗ്ലാമറസ് ആകുന്നുവെന്നുമുള്ള വിമർശനം ഉയരുകയാണ്.

അതിനോടൊപ്പം വീക്കെൻഡുകളില്‍ കൂടുതല്‍ സമയവും പബ്ബിലാണ് നടി ചിലവഴിക്കുന്നതെന്നും പുകവലിയും മദ്യപാനവും നല്ല പോലെയുണ്ട് എന്നൊക്കെയും ചിലർ ആരോപിക്കുന്നു. ഇതിലെ സത്യാവസ്ഥ അറിയില്ലെങ്കിലും ഇത്തരം വിമർശനങ്ങൾ ഉയരുന്നതിന് ശ്രീദേവിയുടെ ആരാധകര്‍ അസ്വസ്ഥരാണ്.

shortlink

Related Articles

Post Your Comments


Back to top button