CinemaLatest News

മമ്മൂട്ടിയുടെ കൂടെ ഒരു ചിത്രമാണ് സ്വപ്നം; ആ​ഗ്രഹം പറഞ്ഞ് കമൽഹാസൻ

നല്ല കഥയില്ലാതെ മമ്മൂട്ടിയെ തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയില്ല എന്നാണ് കമൽഹാസൻ മറുപടി

ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരാണ് മമ്മൂട്ടിയും കമൽഹാസനും, ഇപ്പോഴിതാ ഇവർ പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, ദളപതിയിൽ രജനികാന്തിന്റെ കൂടെ അഭിനയിച്ച മമ്മൂട്ടി എന്നായിരിക്കും കമൽഹാസന്റെ കൂടെ അഭിനയിക്കുക എന്ന അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടിയാണ് മമ്മൂട്ടി നൽകിയത്.

എന്നിരുന്നാലും ഈ വിഷയത്തിൽ പക്ഷേ തനിക്ക് ഒന്നും പറയാൻ പറ്റില്ലയെന്നും കമൽഹാസനാണ് ഈ കാര്യത്തിൽ എന്തെങ്കിലും പറയേണ്ടതെന്ന് മമ്മൂട്ടി വ്യക്തമാക്കി, കമൽഹാസന്റെ കൂടെ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹത്തിന് ഒഴിവ് ഉണ്ടെങ്കിലേ നടക്കുകയുള്ളൂ എന്നാണ് മമ്മൂട്ടി ഉദ്ദേശിച്ചത്, നല്ല കഥയില്ലാതെ മമ്മൂട്ടിയെ തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയില്ല എന്നാണ് കമൽഹാസൻ മറുപടിയായി പറയ്ഞ്ഞത്.

തന്റെ മുന്നിൽ തനിക്ക് ഇനി ബാക്കിയുള്ള ഈ കുറഞ്ഞ കാലയളവിൽ മമ്മൂട്ടിയുടെ കൂടെ സിനിമ ചെയ്യുവാൻ ഏറെ ആഗ്രഹിക്കുന്നു എന്ന് കമൽഹാസൻ വ്യക്തമാക്കി, മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയാൽ താൻ തന്നെ ഒരു സിനിമ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുമെന്ന് കമൽഹാസൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button