CinemaGeneralKollywoodLatest NewsMollywoodNEWSWOODs

മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പ്രിയ സുഹൃത്തായ കമൽ ഹാസനു ജന്മദിനാശംസകൾ: മുഖ്യമന്ത്രി പിണറായി വിജയൻ

സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി

നടൻ കമൽഹാസന് ജൻമദിന ആശംസകൽ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നു. പ്രിയ കമൽ ഹാസന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും മുഖ്യമന്ത്രി പങ്കുവച്ച സോഷ്യല‍ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.

കുറിപ്പ് വായിക്കാം

അതുല്യനടനും പ്രിയ സുഹൃത്തുമായ കമൽ ഹാസനു ജന്മദിനാശംസകൾ. നടനെന്നതിനുപരി സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് കമൽ ഹാസൻ. മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം.

കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നു. പ്രിയ കമൽ ഹാസന് എല്ലാവിധ ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും ഹൃദയപൂർവ്വം നേരുന്നു.

shortlink

Related Articles

Post Your Comments


Back to top button