CinemaGeneralLatest NewsMollywoodNEWSWOODs

സിനിമ, സെല്ലുലോയ്ഡ്‌: കേരളീയത്തിന്റെ ഭാ​ഗമായി ഒരുക്കിയ കാഴ്ച്ചകളിലേക്ക് സ്വാ​ഗതം: മന്ത്രി

പഴയ തലമുറയുടെ മനസില്‍ അവ്യക്തമായെങ്കിലും നിലകൊള്ളുന്നു

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ കേരളീയത്തിന്റെ ഭാഗമായി കനകക്കുന്നില്‍ ഒരുക്കിയിരിക്കുന്ന “സിനിമ: സെല്ലുലോയ്ഡ്‌ എറ” എന്ന എക്സിബിഷന്‍ സിനിമാപ്രേമികളെ സംബന്ധിച്ച് അപൂര്‍വമായ അവസരമാണ് ഒരുക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ.

കുറിപ്പ് വായിക്കാം

ഡിജിറ്റല്‍ വിപ്ലവം നമ്മുടെ ജീവിതത്തെ പുനര്‍നിര്‍മിച്ച കാലഘട്ടമാണിത്. സിനിമയിലും ഡിജിറ്റല്‍ സാധ്യതകളുടെ പുതുതലം നമ്മള്‍ തേടുന്ന ഈ കാലത്തും സെല്ലുലോയ്ഡ്‌ കാലഘട്ടത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും പഴയ തലമുറയുടെ മനസില്‍ അവ്യക്തമായെങ്കിലും നിലകൊള്ളുന്നുണ്ടാകും.

എന്നാല്‍ ഡിജിറ്റല്‍ നേറ്റീവ്സിന് സെല്ലുലോയ്ഡ്‌ കാലഘട്ടവും സാങ്കേതികവിദ്യയും കേട്ടുകേള്‍വി മാത്രമേ ഉള്ളൂ. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ കേരളീയത്തിന്റെ ഭാഗമായി കനകക്കുന്നില്‍ ഒരുക്കിയിരിക്കുന്ന “സിനിമ: സെല്ലുലോയ്ഡ്‌ എറ” എന്ന എക്സിബിഷന്‍ സിനിമാപ്രേമികളെ സംബന്ധിച്ച് അപൂര്‍വമായ അവസരമാണ് ഒരുക്കുന്നത്.

ഇതുവരെ ഈ എക്സിബിഷന്‍ സന്ദര്‍ശിക്കാത്ത എല്ലാവരെയും കേരളീയത്തിന്റെ അവസാനദിനമായ ഇന്ന് സ്വാഗതം ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button