CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

കേരളീയത്തിൽ സാധാരണക്കാരന്റ സർക്കാരെന്ന് പറയുന്ന ഇവർ മണിയുടെ ഒരു സിനിമ പോലും പ്രദർശിപ്പിച്ചില്ല: കലാഭവൻ മണി ഫൗണ്ടേഷൻ

കരുമാടിക്കുട്ടൻ എന്ന സിനിമ മലയാളിക്കു മറക്കാൻ കഴിയുമോ?

അധസ്ഥിതനു വേണ്ടിയും സാധാരണക്കാരനു വേണ്ടിയും നില കൊള്ളുന്നവരാണെന്നു നാഴികയ്കു നാൽപ്പതു വട്ടം പറയുന്ന സർക്കാർ സമൂഹത്തിൻെറ അടിത്തട്ടിൽ നിന്നും ദാരിദ്ര്യത്തിൻെറയും യാതനകളുടെയും നടുവിലൂടെ വളർന്ന് വന്ന് അഭിനേതാവെന്ന നിലയിൽ കേരളത്തിൻെറ അഭിമാനമായി മാറിയ കലാഭവൻ മണിയെ തഴഞ്ഞത് നന്ദികേടും നീതികേടും ആണെന്നാണ് കലാഭവൻ മണി ഫൗണ്ടേഷൻ
കുറിപ്പിലൂടെ വ്യക്തമാക്കിയത്.

കുറിപ്പ് വായിക്കാം

കേരളീയം ഗംഭീരമായി ആഘോഷിക്കുന്ന ഈ വേളയിൽ മലയാള സിനിമയുടെ വളർച്ചയെ കാണിക്കാൻ സെലക്ടു ചെയ്ത സിനിമകളുടെ കൂട്ടത്തിൽ കലാഭവൻ മണി എന്ന അനശ്വര കലാകാരൻെറ ഒരു സിനിമ പോലും പരിഗണിക്കാഞ്ഞത് തികഞ്ഞ അനീതിയും,ഞങ്ങളേ പോലുള്ള സാധാരണക്കാരൻെറ നെഞ്ചു പിളരുന്ന സംഭവവും ആയിപ്പോയി.

അധസ്ഥിതനു വേണ്ടിയും സാധാരണക്കാരനു വേണ്ടിയും നില കൊള്ളുന്നവരാണെന്നു നാഴികയ്കു നാൽപ്പതു വട്ടം പറയുന്ന സർക്കാർ സമൂഹത്തിൻെറ അടിത്തട്ടിൽ നിന്നും ദാരിദ്ര്യത്തിൻെറയും യാതനകളുടെയും നടുവിലൂടെ വളർന്ന് വന്ന് അഭിനേതാവെന്ന നിലയിൽ കേരളത്തിൻെറ അഭിമാനമായി മാറിയ കലാഭവൻ മണിയെ തഴഞ്ഞത് നന്ദികേടും നീതികേടും ആണ്.

വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്ന സിനിമയ്ക് ദേശീയ അംഗീകാരം നേടിയ മണിച്ചേട്ടൻ എന്നും ഒരു ഇടതുപക്ഷക്കാരൻ ആയിരുന്നു എന്നതും ഇവിടെ വിരോധാഭാസമായി തോന്നുന്നു.

അക്കാലത്ത് ചോക്ളേറ്റു നായകൻമാർ വാണിരുന്ന സിനിമയിൽ കറുപ്പിൻെറ കരുത്തായ കലാഭവൻ മണിയെ അവതരിപ്പിക്കാൻ ധൈര്യം കാണിച്ചത് ബഹുമാന്യനായ സംവിധായകൻ ശ്രീ വിനയൻ സാറായിരുന്നു.

അധസ്ഥിതനായ..അന്ധനായ തെരുവ് ഗായകനെ അവതരിപ്പിച്ച് കേരളക്കരയെ മുഴുവൻ കരയിപ്പിച്ചു കൈയ്യടി വാങ്ങിയ “വാസന്തിയും ലഷ്മിയും പിന്നെ ഞാനും” കലാപരമായും കൊമേഴ്സ്യലായും വിജയിച്ച ചിത്രമല്ലേ?..

അതുപോലെ തന്നെ കുട്ടനാട്ടിലെ ചെറുമനായ കരുമാടിക്കുട്ടൻെറ കഥ പറഞ്ഞ അതിഗംഭീര ചിത്രം മണിച്ചേട്ടൻെറ അല്ലായിരുന്നോ? കരുമാടിക്കുട്ടൻ എന്ന സിനിമ മലയാളിക്കു മറക്കാൻ കഴിയുമോ?.

ഫിലിം ഫെയർ അവാർഡുകൾ നേടിയിരുന്ന ഈ രണ്ടു സിനിമകളും കേരളം നെഞ്ചിലേറ്റി നൂറും നുറ്റമ്പതും ദിവസങ്ങൾ തീയറ്ററിൽ കളിച്ചവയാണ് .കേരളീയത്തിലേക്ക് ഇപ്പോൾ സെലക്ട് ചെയ്തിട്ടുള്ള ചിത്രങ്ങളോടൊപ്പമോ അതിലും മുകളിലോ അല്ലേ ഈ സിനിമയുടെ സ്ഥാനങ്ങൾ.

ആദരിക്കാൻ അവസരമുണ്ടായിട്ടും അതിന് അർഹതയുള്ള സിനിമ ഉണ്ടായിട്ടും അതുല്ല്യ കലാകാരനായിരുന്ന കലാഭവൻ മണിയോടു കാണിച്ച ഈ അവജ്ഞ സാധാരണക്കാരായ ഞങ്ങൾക്ക് മറക്കാനാവില്ല. കാലത്തിനും. 

shortlink

Related Articles

Post Your Comments


Back to top button