CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28- ആം ഐ.എഫ്.എഫ്.കെ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു: മന്ത്രി

ശ്രീ. പ്രേംകുമാർ സംഘാടകസമിതി വൈസ് ചെയർമാനായും പ്രവർത്തിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബർ 08 മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഇരുപത്തിയെട്ടാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ.

മന്ത്രി പങ്കുവച്ച സോഷ്യൽ മീഡിയ കുറിപ്പ് വായിക്കാം

സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബർ 08 മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഇരുപത്തിയെട്ടാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു.

ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായ സമിതിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഫെസ്റ്റിവൽ പ്രസിഡണ്ടായും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി. മിനി ആന്റണി ചീഫ് കോ-ഓർഡിനേറ്ററായും ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ. രഞ്ജിത് സംഘാടക സമിതി ചെയർമാനായും ശ്രീ. പ്രേംകുമാർ സംഘാടകസമിതി വൈസ് ചെയർമാനായും പ്രവർത്തിക്കും.

ശ്രീ. ജി. സുരേഷ്‌കുമാർ (ഹോസ്പിറ്റാലിറ്റി), ശ്രീ. മധുപാൽ (പ്രോഗ്രാം കമ്മിറ്റി), ശ്രീ. ആർ.എസ്‌.ബാബു (മീഡിയ കമ്മിറ്റി), ശ്രീ. എം.വിജയകുമാർ (റിസപ്‌ഷൻ കമ്മിറ്റി), ശ്രീ. കെ.എസ്‌.സുനിൽകുമാർ (വോളണ്ടിയർ കമ്മിറ്റി), അഡ്വ.എസ്‌. പി.ദീപക് (എക്‌സിബിഷൻ കമ്മിറ്റി), ശ്രീ. പി.എം.മനോജ് (ഓഡിയൻസ് പോൾ), ശ്രീമതി. ഗായത്രി ബാബു (ഹെൽത്ത്) എന്നിവർ ചെയർമാൻമാരായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button