CinemaGeneralKeralaLatest NewsMollywoodNEWSWOODs

കേരളീയം: രണ്ടു പെൺകുട്ടികളും, വിടപറയും മുമ്പേ ഒക്കെ ചെയ്ത മോഹന്റെ സിനിമകൾ പ്രദർശിപ്പിക്കാത്തതെന്താണ്: വിനയൻ

മന്ത്രിയുടെ ആ നിശ്ചയദാര്‍ഢ്യം ഓർക്കുമ്പോൾ ഇപ്പോഴും എനിക്കു കോൾമയിർക്കൊള്ളുകയാണ്

സാംസ്കാരിക വകുപ്പിനോടുള്ള എന്റെ പരാതി ഇതൊന്നുമല്ല. അതു ജെനുവിൻ ആക്ഷേപം ആണ്, ആരൊക്കെ പറഞ്ഞാലും അതു മറക്കാൻ എനിക്കാവില്ല. ഈ വിഷയങ്ങൾക്കൊന്നും ആ അനീതിയുടെ തൂക്കവുമില്ല. എന്തെഴുതിയാലും ഞാനതിലേക്ക് എത്തുന്നത് അത്രമേൽ ആത്മരോഷം ഉള്ളതു കൊണ്ടാണ്, കേരളീയം 2023 ൽ രണ്ടു പെൺകുട്ടികളും, വിടപറയും മുമ്പേ ഒക്കെ ചെയ്ത മോഹന്റെ സിനിമകൾ പ്രദർശിപ്പിക്കാതെ പോയതെന്താണ് എന്നാണ് സംവിധായകൻ വിനയൻ ചോദിക്കുന്നത്.

കുറിപ്പ് വായിക്കാം

ഇവിടെ എല്ലാരും ഒന്നാണ്, ഒരുപോലാണ്. കലാഭവൻമണി ഫൗണ്ടേഷന്റെ സുഹൃത്തുക്കൾ എന്തോ തെറ്റിദ്ധാരണ മൂലമാണ് ഇങ്ങനൊരു പോസ്റ്റ് ഇട്ടതെന്നു തോന്നുന്നു. മലയാള സിനിമയെ കുറിച്ചുള്ള കേരളീയം ഷോകളിൽ അന്തരിച്ച ശ്രീ കലാഭവൻ മണിയുടെ ഏതെങ്കിലും ഒരു സിനിമ കാണിക്കാമായിരുന്നു എന്നാണവരുടെ പരാതി അധ:സ്ഥിത വിഭാഗത്തിൽ നിന്നും വളർന്നു വന്ന് കേരളത്തിന്റെ അഭിമാനമായ കലാകാരൻ അതും ഇടതു പക്ഷക്കാരൻ എന്നതാണ് അവരുടെ വാദം. പക്ഷേ അതിനായി അവർ പരാമർശിക്കുന്ന രണ്ടു സിനിമകളും ഞാൻ സംവിധാനം ചെയ്തവയാണ് എന്നത് യാദൃശ്ഛികമായിരിക്കാം. വാസന്തിയും ലഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടനും.

സംവിധായകന്റെ പേര് വിനയൻ എന്നതിനു പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ തീർച്ചയായും അതിലൊന്ന് സെലക്ട് ചെയ്തേനെ എന്നൊരു കമൻറ് ആ പോസ്റ്റിനു താഴെ വന്നതും രസകരമായി തോന്നി. ഒന്നായ നമ്മളെ, ഒരേ പരിഗണനയിൽ ജീവിക്കുന്ന നമ്മളെ തിരിച്ചറിയുന്ന ചിലരൊക്കെ ഉണ്ട് എന്നാ കമൻറു കണ്ടപ്പോൾ തോന്നി. കേരളീയത്തിന്റെ സിനിമാ സെലക്ഷനിൽ എന്റെ സിനിമയെ പരിഗണിച്ചില്ല എന്ന് എനിക്കൊരു പരാതിയും ഇല്ല.. സത്യം.. പക്ഷേ മലയാള സിനിമയിൽ അക്കാലത്ത് വിപ്ലവകരമായ മാറ്റം കുറിച്ച രണ്ടു പെൺ കുട്ടികളും, അതുപൊലെ വിടപറയും മുമ്പേയും രചനയും പോലെ അനവധി നല്ല സിനിമകൾ ചെയ്ത ഡയറക്ടർ മോഹന്റെ സിനിമകൾ അവരുടെ കണ്ണിൽ പെടാതെ പോയതെന്താണന്ന് എനിക്കു മനസ്സിലാകുന്നില്ല.

മോഹനേട്ടനെ പൊലൊരാളെ അവഗണിച്ചതു ശരിയായോ എന്നെന്നോടു ചോദിച്ചാൽ ശരിയായില്ല എന്നു മാത്രമല്ല ശിക്ഷ കൊടുക്കേണ്ട കുറ്റമാണന്നു ഞാൻ പറയും.

സാംസ്കാരിക വകുപ്പിനോടുള്ള എന്റെ പരാതി ഇതൊന്നുമല്ല. അതു ജെനുവിൻ ആക്ഷേപം ആണ്. ആരൊക്കെ പറഞ്ഞാലും അതു മറക്കാൻ എനിക്കാവില്ല. ഈ വിഷയങ്ങൾക്കൊന്നും ആ അനീതിയുടെ തൂക്കവുമില്ല. എന്തെഴുതിയാലും ഞാനതിലേക്ക് എത്തുന്നത് അത്രമേൽ ആത്മരോഷം ഉള്ളതു കൊണ്ടാണ്.. നീതി ബോധത്തിന്റെ പ്രശ്നമാണത്. സംസ്ഥാന ചലച്ചിത്ര അവാർഡു ജൂറി മെമ്പറായ ശ്രീ നേമം പുഷ്പരാജിനെ നമ്മുടെ സാംസ്കാരിക വകുപ്പു മന്ത്രി കഴിഞ്ഞ വർഷത്തെ വിവാദമായ അവാർഡു വിഷയത്തേപ്പറ്റി അറിയുവാൻ ഫോണിൽ വിളിക്കുന്നു.. പുഷ്പരാജ് പറയുന്നു.

സർ നിയമവിരുദ്ധമായി ചലച്ചിത്ര അക്കാദമി ചെയർമാൻ അവാർഡു നിർണ്ണയത്തിൽ ഇടപെട്ടു. ഞങ്ങൾ തമ്മിൽ തർക്കമുണ്ടായി.. വിശദമായി പുഷ്പരാജ് എല്ലാം പറഞ്ഞു.. അതെല്ലാം കേട്ടിട്ട് ഇപ്പൊ ശരിയാക്കാം എന്നു പറഞ്ഞ മന്ത്രി മീഡിയക്കു മുന്നിൽ വന്നു പറയുന്നു മലയാള സിനിമയുടെ ഇതിഹാസമാണ് അക്കാദമി ചെയർമാൻ അദ്ദേഹം അങ്ങനൊന്നും ചെയ്യില്ലാന്ന്..മന്ത്രിയുടെ ആ നിശ്ചയദാര്‍ഢ്യം ഓർക്കുമ്പോൾ ഇപ്പോഴും എനിക്കു കോൾമയിർക്കൊള്ളുകയാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആ വിഷയത്തിലെ എന്റെ പരാതി സാംസ്കാരിക വകുപ്പിന് അയച്ചു എന്നൊരു മറുപടി എങ്കിലും തന്നു പക്ഷേ സാംസ്കാരിക വകുപ്പു മന്ത്രിയുടെ ആഫീസിന് പരാതിയോടു തന്നെ പുച്ഛമായിരിക്കാം തോന്നിയത്.. ഒരു മറുപടിയുമില്ല, എടുത്തു ചവറ്റുകൊട്ടേൽ ഇട്ടുകാണും.. കാരണം പരാതിക്കു കാരണമായ ആ സിനിമ “പത്തൊൻപതാം നുറ്റാണ്ട്” ഒരു ചവറു സിനിയെന്നാണല്ലോ ചെയർമാൻ പറഞ്ഞത്. ഇതിഹാസം പറയുന്നതല്ലേ പരമ സത്യം.. പക്ഷേ സർ.. ഒരു സത്യം തുറന്നു പറയട്ടെ.. മുൻ സാംസ്കാരിക വകുപ്പു മന്ത്രി സ: ഏ കെ ബാലനും, മുൻ മന്ത്രി ഷൈലജ ടീച്ചറും മറ്റു നിരവധി താങ്കളുടെ പാർട്ടിയിലെ നേതാക്കൻമാരും ആ ചിത്രം റിലീസായപ്പോൾ എന്നെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഇരുളടഞ്ഞ കാലഘട്ടം പുതിയ തലമുറക്ക് പരിചയപ്പെടുത്തിയ ഗംഭീര സിനിമയെന്ന് ഇടക്കാലത്തു സാംസ്കാരിക വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന ഇപ്പോഴത്തെ സഹകരണ വകുപ്പു മന്ത്രി സ: വി എൻ വാസവൻ നിരവധി സ്റ്റേജുകളിൽ തുറന്ന അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്.. എന്നു മാത്രമല്ല കഴിഞ്ഞ IFFK യിൽ ആ ചിത്രം പ്രദർശിപ്പിക്കണമെന്ന് അദ്ദേഹം ചലച്ചിത്ര അക്കാദമിയോടു പറയുകയും ചെയ്തു.. ചെയർമാൻ ഇതേ ഇതിഹാസ സംവിധായകനായതു കൊണ്ട് അത് അന്നും നടന്നില്ല.

ഒന്നാണ് നമ്മൾ, എല്ലാരും ഒരുപോലെ.. എന്ന വാക്കുകളൊക്കെ ജാതിയും മതവും പറയുമ്പോൾ മാത്രം പ്രയോഗിച്ചാൽ പോരല്ലോ? എല്ലായ്പോഴും വേണ്ടേ? എല്ലാരും ഒരുപോലെ അല്ല.. നല്ല വേർതിരിവ് ഉണ്ട്.. സ്ക്രീൻ ചെയ്താണ് കാര്യങ്ങൾ നടപ്പാക്കുന്നത്.. സ്തുതി പാഠകരല്ലാത്ത, കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യമുള്ള എല്ലാരും ഇതു പരസ്പരം പറയുന്ന കാര്യമാണ്..
എന്നോടുള്ള സ്നേഹം മൂത്തു നിൽക്കുന്നത്.

പണ്ട് വിലക്കി തോറ്റു പോയതിന്റെ വൈരാഗ്യം മനസ്സിൽ കൊണ്ടു നടക്കുന്ന ചില സിനിമാക്കാർക്കും നമ്മുടെ സാംസ്കാരിക വകുപ്പിനും മാത്രമല്ല.. ഡൽഹിയിൽ നിന്ന് ഒരു സാംസ്കാരിക എം പി യും വിനയന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പരമാവധി പാര പണിയുന്നുണ്ടന്നാണ് അവരുടെ കൂടെത്തന്നെ ഉള്ളവരിൽ നിന്ന് ഞാനറിഞ്ഞത്.. എല്ലാവർക്കും നമോവാകം എന്നേ തൽക്കാലം പറയാനുള്ളു.

ഏതായാലും പ്രേക്ഷകർ കൂടെ ഉള്ളിടത്തോളം ഇനിയും പത്തൊൻപതാം നുറ്റാണ്ടു പോലുള്ള വലിയ സിനിമകൾ തന്നെ ചെയ്യാനാണ് പ്ലാൻ.. നിങ്ങൾ വിഷമിച്ചിട്ടു കാര്യമില്ല..
എല്ലാരെയും ഒരുപോലെ കാണണം എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടങ്കിലും കൂടെ നടക്കുന്നതിൽ ചിലരെങ്കിലും വേർതിരിവും, പകയും മനസ്സിൽ കൊണ്ടു നടക്കുന്നവരാണന്ന സത്യം ഇനിയെങ്കിലും പറയാതിരുന്നാൽ.

അതെന്റെ മനസ്സാക്ഷിയോടു തന്നെ ചെയ്യുന്ന തെറ്റാണന്നു തോന്നിയതിനാലാണ് ഇപ്പോളിതെഴുതിയത്. എന്റെ ഈ അഭിപ്രായം അദ്ദേഹത്തിന്റെ അറിവിൽ എത്തണമെന്നും ഞാൻ ആഗ്രഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button