CinemaGeneralLatest NewsMollywoodNEWS

സൂപ്പർഹിറ്റ് ചിത്രം അഞ്ചാം പാതിരയുടെ ഡിവിഡി റിലീസ് ഉടനില്ലെന്ന് സംവിധായകൻ മിഥുൻ മാനുവൽ

വീടുകളിൽ അടച്ചിരിക്കുന്ന അവസ്ഥയിൽ സിനിമ / സീരീസ് തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും എന്റർടെയ്ൻമെന്റ്.

തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം നടത്തിയ പല സിനിമകളും രണ്ടാമതൊന്ന് കാണാന്‍ കാത്തിരിക്കുന്ന ഒരുപാട് സിനിമാപ്രേമികളുണ്ട്. പലയിടത്ത് നിന്ന് നല്ല റിവ്യൂ വന്നിട്ടും തിയറ്ററുകളില്‍ പോയി കാണാന്‍ കഴിയാത്തവരും ഉണ്ടാവും. ഇവരെല്ലാം കാത്തിരിക്കുന്നത് സിനിമയുടെ ഡിവിഡി റിലീസിന് വേണ്ടിയാണ്. അത്തരത്തിലുള്ള ഒരു ചിത്രമാണ് ‘അഞ്ചാം പാതിര’. എന്നാൽ കൊറോണ സാഹചര്യത്തിൽ ഡിവിഡി വിപണനം നടത്താനുള്ള സൗകര്യങ്ങൾ അടച്ചിരിക്കുകയാണെന്നും ഡിജിറ്റൽ റിലീസ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പറയുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മിഥുൻ ഈ കാര്യം പറഞ്ഞത്

പോസ്റ്റിന്റെ പൂർണരൂപം……………………

വീടുകളിൽ അടച്ചിരിക്കുന്ന അവസ്ഥയിൽ സിനിമ / സീരീസ് തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും എന്റർടെയ്ൻമെന്റ്.. !! അതുകൊണ്ട് തന്നെ ‘അഞ്ചാം പാതിരാ’ DVD/ഡിജിറ്റൽ റിലീസ് അന്വേഷിച്ചു ധാരാളം മെസ്സേജുകൾ വരുന്നുണ്ട്. പൊതു ഉത്തരം പോസ്റ്റാമെന്നു കരുതുന്നു – ഡിവിഡി റിലീസ് എന്തായാലും ഉടനില്ല..!! കാരണം ഡിവിഡി പഞ്ച് ചെയ്യാനുള്ള/വിപണനം നടത്താനുള്ള സൗകര്യങ്ങൾ എല്ലാം തൽക്കാലം അടച്ചിരിക്കുകയാണ്..!! സാറ്റ്‌ലൈറ്റ് റിലീസ് അല്ലെങ്കിൽ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ ഡിജിറ്റൽ റിലീസ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നു..!! ഇക്കാര്യം നിങ്ങളെ ഉടൻ അറിയിക്കും. Stay home. Stay safe.

shortlink

Related Articles

Post Your Comments


Back to top button