GeneralLatest NewsMollywood

എക്കാലത്തെയും ഹിറ്റ് ചിത്രം സ്ഫടികത്തിനു 25-ാം വാര്‍ഷികം; റീ റിലീസിനെക്കുറിച്ച് ഭദ്രന്‍

സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക.

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കാണെന്ന് പറഞ്ഞ ചാക്കോ മാഷിനെയും അദ്ദേഹത്തിന്‍റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച ആടുതോമയെയും മലയാളികള്‍ നെഞ്ചേറ്റിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. 1995 മാര്‍ച്ച് 30നാണ് സ്ഫടികം മലയാളികള്‍ക്ക് മുന്നിലെത്തിയത്. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായ ‘സ്ഫടിക’ത്തിന്‍റെ ഡിജിറ്റല്‍ റെസ്റ്റൊറേഷനെക്കുറിച്ചും റീ റിലീസിംഗ് പദ്ധതിയെക്കുറിച്ചും സംവിധായകന്‍ ഭദ്രന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിലീസിന്‍റെ 25-ാം വാര്‍ഷികം പൂര്‍ത്തിയാക്കുന്ന വേളയില്‍ പുതിയ ദൃശ്യ, ശ്രാവ്യ മികവോടെ ചിത്രം റീ റിലീസ് ചെയ്യണമെന്നായിരുന്നു താത്പര്യം.

റീ റിലീസിംഗിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ അത് മാറ്റിവച്ചിരിക്കുകയാണെന്നും മനോരമ ദിനപത്രത്തോട് ഭദ്രന്‍ പറഞ്ഞു. ഡിജിറ്റല്‍ പതിപ്പ് ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

“സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്.” സിനിമയ്ക്കുവേണ്ടി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുകയാണെന്നും ചിത്ര ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണെന്നും ഭദ്രന്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button