BollywoodCinemaLatest NewsNEWS

ഇത് കാണുമ്പോൾ ഹൃദയം തകരുന്നു; സഹായധനം പ്രഖ്യാപിച്ച് അനുഷ്‌ക്ക ശര്‍മ്മ

ഹൃദയം തകരുന്നു എന്ന് ട്വീറ്റ് ചെയ്ത അനുഷ്‌ക്ക തുക എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല

ഇന്ന് ലോകം നേരിടുന്ന കോവിഡ് 19 പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സഹായധനം പ്രഖ്യാപിച്ച് അനുഷ്‌ക്ക ശര്‍മ്മയും വിരാട് കോലിയും, ആളുകളുടെ കഷ്ടപ്പാടുകള്‍ കണ്ട് ഹൃദയം തകരുന്നു എന്ന് ട്വീറ്റ് ചെയ്ത അനുഷ്‌ക്ക തുക എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

നമ്മുടെ ”പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും (മഹാരാഷ്ട്ര) വിരാടും ഞാനും ഞങ്ങളുടെ സഹായം വാഗ്ദാനം ചെയ്യുന്നു, വളരെയധികം ആളുകളുടെ കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ ഞങ്ങളുടെ ഹൃദയം തകരുന്നുണ്ട്, ഞങ്ങളുടെ സംഭാവന സഹ പൗരന്മാരുടെ വേദന ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് അനുഷ്‌ക്കയുടെ ട്വീറ്റ്.

shortlink

Related Articles

Post Your Comments


Back to top button