GeneralLatest NewsMollywood

പൂളില്‍ കുളിക്കുന്ന രംഗത്തില്‍ ചുരിദാര്‍ ധരിക്കാന്‍ കഴിയില്ലല്ലോ? ഗ്ലാമറസ് വേഷത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ നടി ദീപ്തി സതി

മോഡലിംഗില്‍ സജീവമായ ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഒരു മറാത്തി ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മലയാളത്തിന്റെ പ്രിയതാരങ്ങളില്‍ ഒരാളാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദീപ്തി സതി ലവകുശ, സോളോ, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തു. മോഡലിംഗില്‍ സജീവമായ ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഒരു മറാത്തി ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനെ കുറിച്ച്‌ തുറന്നു പറയുകയാണ് ദീപ്തി.

‘ലക്കിയിലാണ് ആദ്യമായി ബിക്കിനിയണിഞ്ഞ് അഭിനയിച്ചത്. പൂളില്‍ കുളിക്കുന്ന രംഗത്തില്‍ അതല്ലാതെ ചുരിദാര്‍ ധരിക്കാന്‍ കഴിയില്ലല്ലോ. ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നും രംഗങ്ങള്‍ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുമെന്നുമൊക്കെയുള്ള ആശങ്കകള്‍ മനസ്സിലുണ്ടായിരുന്നു. ചിത്രം റിലീസ് ആയപ്പോള്‍ പോസിറ്റീവായ മറുപടികളാണ് ലഭിച്ചത്. എന്നാലും ചിലര്‍ക്ക് പിടിച്ചില്ല. അതൊന്നും കാര്യമാക്കുന്നില്ല. ഞാന്‍ മിസ്സ് ഇന്ത്യ മത്സരാര്‍ഥിയായിരുന്നു. അന്ന് ഇതിലും ഗ്ലാമറസ്സായ വേഷമണിഞ്ഞാണ് മത്സരിച്ചത്.’ദീപ്തി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button