CinemaGeneralLatest NewsMollywoodNEWS

‘ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണിയില്‍ ഷിയാസും ശ്രീനിഷും വരുമോ’ ; ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി പേളി മാണി

ഷോയിലൂടെ പ്രണയത്തിലായ പേളിയും ശ്രിനിഷും പിന്നീട്  വിവാഹിതരാവുകയും ചെയ്തിരുന്നു

ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും ഷിയാസ് കരീമും. ഷോയിലൂടെ പ്രണയത്തിലായ പേളിയും ശ്രിനിഷും പിന്നീട്  വിവാഹിതരാവുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങൾ പങ്കുവെയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് നടിയായും അവതാരകയായും പേളി മാണി സജീവമായിരുന്നു. ഇപ്പോഴിതാ സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന ‘ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി’ എന്ന ഷോയിലാണ് അവതാരകയായി എത്തിയിരിക്കുന്നത്. പരിപാടിക്ക് മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

നിരവധി പേരാണ് ഷോയിൽ പേളി മാണിക്കൊപ്പം പങ്കെടുക്കാനായി എത്താറുള്ളത്. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്. ഇപ്പോഴിതാ പുതിയ എപ്പിസോഡിന്റെ പ്രമോ പുറത്തുവന്നതിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരെത്തിയിരിക്കുകയാണ്.

ഈ പരിപാടിയിലേക്ക് ഷിയാസും ശ്രീനിഷും വരുമോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. വരും, ഇപ്പോള്‍ പരിപാടിയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോക് ഡൗണിന് മുന്‍പ് ചിത്രീകരിച്ച രംഗങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നത്. ശ്രീനിയും ഷിയാസും വരുന്നതിനായി കാത്തിരിക്കുകയാണ്. ചേച്ചി മറുപടി നല്‍കിയതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു പിന്നീട് വന്ന കമന്റ്.

shortlink

Related Articles

Post Your Comments


Back to top button