GeneralLatest NewsMollywood

‘പുര കത്തുമ്ബോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ടേ…’ പ്രധാനമന്ത്രിയ്ക്കെതിരെ ലിജോ ജോസ് പെല്ലിശ്ശേരി

ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാത്രി ഒമ്ബത് മണിക്ക് എല്ലാ വീടുകളിലും വിളക്കുകള്‍ അണച്ചുകൊണ്ട് ഒമ്ബത് മിനിട്ട് പ്രത്യേക വെളിച്ചം തെളിക്കണമെന്നു പ്രധാനമന്ത്രി

കൊറോണ വൈറസ് വ്യാപനത്തിന്റെ പേരില്‍ ലോക്ക് ഡൌണിലാണ് രാജ്യം. ഈ വൈറസ് ഭീഷണിയുടെ ഇരുട്ട് മാറ്റാന്‍ ജനങ്ങള്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരോക്ഷമായി ട്രോളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ‘പുര കത്തുമ്ബോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്ബോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ എന്നാണ് ലിജോയുടെ പരിഹാസം.

രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാത്രി ഒമ്ബത് മണിക്ക് എല്ലാ വീടുകളിലും വിളക്കുകള്‍ അണച്ചുകൊണ്ട് ഒമ്ബത് മിനിട്ട് പ്രത്യേക വെളിച്ചം തെളിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെയാണ് ലിജോ പരിഹസിക്കുന്നത്. കൂടാതെ  മൊബൈല്‍, ടോര്‍ച്ച്‌ എന്നിവ ഉപയോഗിച്ചു വേണം വെളിച്ചം തെളിക്കാനെന്നു പറഞ്ഞ  പ്രധാനമന്ത്രിയെ ‘മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്ബ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ലെന്ന് പറഞ്ഞു ലിജോ ട്രോളുന്നുണ്ട്.

ലിജോയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം

പുര കത്തുമ്ബോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്ബോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം ??

NB: മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്ബ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല

എന്ന്

കമ്മിറ്റി

shortlink

Related Articles

Post Your Comments


Back to top button