GeneralLatest NewsMollywood

ഭാര്യ ദീപ്തിക്ക് കലക്കന്‍ പിറന്നാള്‍ ആശംസയുമായി വിധു പ്രതാപ്

ഇവളുടെ ബര്‍ത്ത്‌ഡേ ആയത് കൊണ്ട് പറയല്ല, എന്നെ എപ്പഴും ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന സ്വഭാവം ഇവള്‍ക്ക് പണ്ടേ ഉണ്ട്.

മലയാളത്തിന്റെ പ്രിയ ഗായകനാണ് വിധു പ്രതാപ്. ടിക് ടോക്കില്‍ സജീവമായ വിധു പിറന്നാള്‍ ആഘോഷിക്കുന്ന ഭാര്യ ദീപ്തിക്ക് കലക്കന്‍ ആശംസയുമായി എത്തിയിരിക്കുകയാണ്. ദീപ്തിയുമൊത്തുള്ള വിധുവിന്റെ ടിക് ടോക്കുകള്‍ക്ക് ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുമാണ്.

ഇത്തവണ പിറന്നാളിനും ഒരു ടിക് ടോക് വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത വീനിത് ശ്രീനിവാസന്‍ അഭിനയിച്ച ‘കുഞ്ഞിരാമായണം’ എന്ന സിനിമയിലെ ഒരു രംഗമാണ് രണ്ടുപേരും കൂടി തകര്‍ത്തഭിനയിച്ചിരിക്കുന്നത്.

‘ഇവളുടെ ബര്‍ത്ത്‌ഡേ ആയത് കൊണ്ട് പറയല്ല, എന്നെ എപ്പഴും ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന സ്വഭാവം ഇവള്‍ക്ക് പണ്ടേ ഉണ്ട്. Happy birthday my love’ എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button