CinemaGeneralLatest NewsMollywoodNEWS

കോവിഡ് ഭീതിക്കിടയിലും ഷൂട്ടിങ്ങ് തുടർന്ന് ‘ ജിബൂട്ടി’ ടീം

ലോകത്തെ മറ്റ് സ്ഥലങ്ങൾ പോലെ ആഫ്രിക്കയിലെ  ജിബൂട്ടിയും ലോക്ഡൗണിലാണ്

കൊറോണ വൈറസിന്റെ ഭീതിക്കിടയിലും സുരക്ഷിതമായി ഷൂട്ടിങ്ങ് നടത്തുകയാണ് ‘ജിബൂട്ടി’ ടീം. കിഴക്കൻ ആഫ്രിക്കയിലെ ജനവാസം തീരെയില്ലാത്ത ജിബൂട്ടി എന്ന സ്ഥലത്താണ് സിനിമാ ഷൂട്ടിങ് പുരോഗമിക്കുന്നത്. ദിലീഷ് പോത്തൻ ഉൾപ്പെടെയുള്ളവർ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകിന്റെ സംവിധായകൻ എസ്.ജെ.സിനുവാണ്.

ലോകത്തെ മറ്റ് സ്ഥലങ്ങൾ പോലെ  ആഫ്രിക്കയിലെ  ജിബൂട്ടിയും ലോക്ഡൗണിലാണ്. അവിടെ പക്ഷേ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ച് ഒരു മലയാള സിനിമയുടെ ഷൂട്ടിങ് തുടരുകയാണ്. സ്ഥലത്തിന്റെ പേര് തന്നെയാണ് സിനിമയ്ക്കും നൽകിയിരിക്കുന്നത്. ജിബൂട്ടിയുടെ അതിർത്തിയായ തജൂറിലാണ് അറുപത്തിയെട്ടംഗ ക്രൂ ഉള്ളത്.

അമിത് ചക്കാലക്കൽ, ദിലീഷ് പോത്തൻ, ജേക്കബ് ഗ്രിഗറി, അഞ്ജലി നായർ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഏപ്രിൽ പകുതിവരെയാണ്‌ നിലവിൽ ഷൂട്ടിങ് ക്രമീകരിച്ചിട്ടുള്ളത്.

shortlink

Post Your Comments


Back to top button